കരുനാഗപ്പള്ളി: ബി.എം.എസ് നടത്തുന്നത് രാഷ്ട്രീയ പ്രവര്‍ത്തനമല്ല, രാഷ്ട്ര താല്‍പ്പര്യവും തൊഴിലാളിതാല്വര്യവുമാണ് ബി.എം.എസിന്റെ ലക്ഷ്യമെന്ന് ഹെഡ്ലോഡ് ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. ശിവജി സുദര്ശനന്.
സാമൂഹ്യ തിന്മകള്ക്കെതിരെ തൊഴിലാളി ശക്തിയെന്ന മുദ്രാവാക്യമുയര്‍ത്തി ബി.എം.എസ്. കരുനാഗപ്പള്ളി നഗരസഭാ കമ്മിറ്റി കരുനാഗപ്പള്ളി മെമ്പര്നാരായണപിള്ള ഹാളില്‍ സംഘടിപ്പിച്ച സ്ഥാപനദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.എം.എസ്. ഏറെ സവിശേഷതയുള്ള പ്രസ്ഥാനമാണ്, ഇതര രാഷ്ട്രീയ ട്രേഡ്യൂണിയനുകള്‍ മുതലാളിത്വത്തിന് മുന്നില്‍ മുട്ടുമടക്കുകയും തൊഴിലാളികളെ തള്ളിപ്പറയുകയും ചെയ്തപ്പോള്‍ ബി.എം.എസ് മാത്രമാണ് തൊഴിലാളികളോടൊപ്പം നിന്നത്. നാട് പ്രളയക്കെടുതിയാലും പകര്ച്ചവ്യാധിയിലുംപെട്ട് ഉഴലുമ്പോള്‍ ഗവണ്മെന്റ് അഴിമതി കാട്ടി കബളിപ്പിക്കപ്പെട്ട ഒരുപറ്റം സമ്പന്നന്മാരുടെ കൂടെ കൂടുകയാണെന്നത് ദുഖകരമാണെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ സുരേഷ്ചന്ദ്രചാറ്റര്ജി അദ്ധ്യക്ഷത വഹിച്ചു.
മേഖലാ സെക്രട്ടറി ആര്. കെ. സുധീഷ്, വി.രവികുമാര്‍, കെ. രാജന്, അബ്ദുല്‍സലാം, വി. ഗോപാലകൃഷ്ണപിള്ള, ആര്. സതീഷ്, പി. പ്രമോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭയില്‍ പതിനേഴ് സ്ഥലങ്ങളില്‍ പതാക ഉയര്‍ത്തി. ആലപ്പാട്ട് പൂക്കോട്ട് നടന്ന സ്ഥാപകദിനാഘോഷം ജില്ലാ സെക്രട്ടറി റ്റി. രാജേന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു. കെ. കൃഷ്ണന് അദ്ധ്യക്ഷതവഹിച്ചു.
അനൂപ്, താമരാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. തൊടിയൂര്‍ പഞ്ചായത്ത് സ്ഥാപനദിനാഘോഷം നിര്‍മ്മാണതൊഴിലാളി സംഘം ജില്ലാ പ്രസിഡന്റ് വി. രവികുമാര്‍ ഉദ്ഘാടനം ചെയ്തു. തൊടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ദേവദാസ് അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി മോഹനക്കുറുപ്പ്, സതീഷ്, മോഹനന്, സുരേഷ്, ഡി. ദേവദാസ് എന്നിവര്‍ സംസാരിച്ചു. മേഖലയില്‍ 35 യൂണിറ്റുകളിലും പൊതുമേഖലാ സ്ഥാപനങ്ങളായ കേരഫെഡിന്റെയും കേരളാ ഫീഡിസിന്റെയും മുന്നില്‍ സ്ഥാപനദിനാഘോഷത്തിന്റെ ഭാഗമായി പതാകഉയര്‍ത്തലും മധുരപലഹാരവിതരണവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: