കൊല്ലം: ചട്ടങ്ങള്‍ ലംഘിച്ച് സര്‍വീസ് നടത്തിയ മൂന്ന് കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെ 11 സ്റ്റേജ് കാരേജ് വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു.
സ്പീഡ് ഗവര്‍ണര്‍ അഴിച്ചുമാറ്റി സര്‍വീസ് നടത്തുക, കാബിന് വേര്‍തിരിക്കാതിരിക്കുക, എയര്‍ഹോണ്‍ പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് നടപടിയെടുത്തിട്ടുള്ളത്. യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ രണ്ട് സ്വകാര്യ ബസുകള്‍ക്കെതിരെ നടപടി സ്വീകരിച്ചു.
കണ്സഷന് നിരക്കില്‍ ടിക്കറ്റ് നല്‍കാതെ വിദ്യാര്‍ഥിനിയെ വഴിയിറക്കി വിടുകയും അപമര്യാദയായി സംസാരിക്കുകയും ചെയ്ത ?മാളവിക ബസിലെ കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കുന്നതിന് ശുപാര്‍ശ നല്കി. യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നുവെന്ന പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ഈ ബസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിച്ച 14 പേര്‍ക്കെതിരെയും ബ്ലാക്ക് ഫിലിം പതിച്ച 9 വാഹനങ്ങള്‍ക്കെതിരെയും കേസെടുത്തു. ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവര്‍ക്ക് പിഴ ഒടുക്കുന്നതിന് മുന്‍പായി ബോധവത്ക്കരണ ക്ലാസ് നിര്‍ബന്ധമാക്കി. യാത്രക്കാരോടും വിദ്യാര്‍ഥികളോടും അപമര്യാദയായി പെരുമാറുന്ന സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നത് തുടരുമെന്ന് ആര് ടി ഒ കെ ജി ശാമുവല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: