പെരുമ്പാവൂര്‍: വെങ്ങോലയില്‍ ഇന്നലെ ദുരന്തം വിതച്ച പാറമട അനധികൃതമായാണ് പ്രവര്‍ത്തിച്ചിരുന്നത് എന്ന് നാട്ടുകാര്‍ പറയുന്നു. വില്ലേജോഫീസിന് തൊട്ടുചേര്ന്നായി മുന്നുറോളം അടിതാഴ്ചയിലായാണ് പാറമട പ്രവര്‍ത്തിക്കുന്നത്. ഇവിടെ നടന്നുവരുന്ന അതി ശക്തമായ സ്ഫോടനങ്ങള്‍ മൂലം വില്ലേജോഫീസിന്റെ ഭിത്തികള്ക്ക്വരെ വിള്ളലുകള്‍ സംഭവിച്ചിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. നിയമാനുശ്രിതം അനുവദിച്ചതിലും വലിയ പാറ ഖാനനമാണ് ഇവിടെ നടന്നുവന്നിരുന്നത്. 53 വര്‍ഷത്തെ പഴക്കമുള്ളതാണ് ഈ പാറമട.
ഇവിടെ 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് വലുതല്ലെങ്കിലും സമാനതരത്തിലുള്ള സംഭവം ഉണ്ടായിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഒരാള്‍ മരിക്കുകയും 15 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 7 വര്‍ഷം മുമ്പ് പാറപൊട്ടിക്കുന്നതിനുള്ള വെടിമരുന്ന് നിറച്ചശേഷം വടത്തിലൂടെകയറിയ വെങ്ങോല ലക്ഷംവീട് കോളനിയില്‍ ശിവന് വടം പൊട്ടി മരിച്ചിരുന്നു. ഈ പാറമടയിരിക്കുന്നതില് കുറച്ച് സ്ഥലം ഉടമസ്ഥന്റെ സഹോദരനില്‍ നിന്നും ലഭിച്ചിട്ട് കുറച്ച് ദിവസങ്ങളെ ആയിട്ടുള്ളൂ. അതിനാല്‍ ഈ പ്രദേശത്തിന് മൈനിംഗ് ജിയോളജി വകുപ്പിന്റെ അനുമതിയില്ലെന്നും നാട്ടുകാര്‍ പറയുന്നു.
ടി.എന്‍. സന്തോഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: