കൊച്ചി: പനമ്പിള്ളി നഗര്‍ ലക്ഷദ്വീപ് വികസനകോര്‍പ്പറേഷനില്‍ നടക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയും സിബിഐ അന്വേഷിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ് ആവശ്യപ്പെട്ടു.
ലക്ഷദ്വീപ് കപ്പലുകളില്‍ ജോലിചെയ്യുന്ന മര്‍ച്ചന്റ് നേവി ഓഫീസര്‍മാരോടുള്ള വിവേചനം അവസാനിപ്പിക്കുകയും അവരുടെ സേവന വ്യവസ്ഥകളില്‍ കരാര്‍ നടപ്പാക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പനമ്പിള്ളിനഗര്‍ ലക്ഷദ്വീപ് ഓഫീസിനുമുമ്പില്‍ സീഫാറേഴ്സ് കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യ (ബിഎംഎസ്) നടത്തുന്ന അനിശ്ചിതകാല ധര്‍ണയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഎംഎസ് ഏരിയാ സെക്രട്ടറി സുനില്‍ കടവന്ത്ര അദ്ധ്യക്ഷതവഹിച്ചു. സിഫാറേഴ്സ് യൂണിയന് ജനറല്‍ സെക്രട്ടറി കെ.എസ്.അനില്‍കുമാര്‍, ബിജെപി തൃക്കാക്കര നിയോജകമണ്ഡലം പ്രസിഡന്റ് ബാബുരാജ് തച്ചേത്ത് എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് നടക്കുന്ന ധര്‍ണ്ണ രാവിലെ 10 മണിക്ക് ബിഎംഎസ് ജില്ലാ ട്രഷറര്‍ മധുകുമാര്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: