ലണ്ടന്‍: സൂപ്പര്‍താരം സെസ് ഫാബ്രഗസിനായി കാത്തിരിക്കേണ്ടെന്ന് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് ബാഴ്സലോണ പ്രസിഡന്റ് സാന്‍ഡ്രോ റോസല്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.
സ്പാനിഷ് ക്ലബ് ബാഴ്സലോണ ഫാബ്രഗസിനെ വിട്ടുനല്‍കില്ലെന്ന് വ്യക്തമാക്കിയതിനെത്തുടര്‍ന്ന് യുണൈറ്റഡ് വന്‍ വാഗ്ദാനവുമായി വീണ്ടും രംഗത്തെത്തിയിരുന്നു. 240 കോടി രൂപയായിരുന്നു നേരത്തേ ഫാബ്രഗസിനായി യുണൈറ്റഡ് മാറ്റിവെച്ചത്. എന്നാല്‍ താരത്തെ വിട്ടുനല്‍കില്ലെന്ന് ബാഴ്സ വ്യക്തമാക്കിയതോടെ വില 290 കോടിയായി ഉയര്‍ത്തിയിരുന്നു. ഈ വാഗ്ദാനവും തള്ളിയാണ് ബാഴ്സലോണ ഫാബ്രഗസിനായി കാത്തിരിക്കേണ്ടെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. ഗരത് ബലെക്കുവേണ്ടിയും യുണൈറ്റഡ് വല വിരിച്ചിട്ടുണ്ട്.
അതേസമയം യുണൈറ്റഡിന്റെ സൂപ്പര്‍താരം വെയ്ന്‍ റൂണിയെ സ്വന്തമാക്കാനുള്ള നീക്കം ചെല്‍സി ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. ടോട്ടനത്തിന്റെ സ്ട്രൈക്കറായ ഗരത് ബലെയും ഫാബ്രഗസും യുണൈറ്റഡിലെത്തിയാല്‍ റൂണിയെ വില്ക്കാന് അവര്‍ തയ്യാറായേക്കും. ഏകദേശം 34 മില്ല്യണ്‍ പൗണ്ടാണ് റൂണിക്കായി ചെല്‍സി നീക്കിവെച്ചിട്ടുള്ളത്. മുന്‍ സ്ട്രൈക്കര്‍ ഐവറികോസ്റ്റിന്റെ ദിദിയര്‍ ദ്രോഗ്ബയേയും ടീമിലെത്തിക്കാന്‍ ചെല്‍സി ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ടീമിന്റെ സഹപരിശീലക സ്ഥാനവും നീലപ്പട ദ്രോഗ്ബക്കായി വാഗ്ദാനം ചെയ്തുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: