വയനാട്ടിലെ ആദിവിസാകളൊന്നടങ്കം ദര്‍ശനത്തിനെത്തുന്ന വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ ചരിത്രപ്രാധാന്യം ഒന്നുവേറെതന്നെയാണ്. ഉത്സവത്തിന്റെ ഏഴാംനാളിലാണ് ഇവിടെ കൊടിയേറ്റ്. ഉത്സവനടത്തിപ്പിന്റെ പ്രധാന ചടങ്ങുകളെല്ലാം നിര്‍വഹിക്കുന്നത് ആദിവാസികളാണ്. കാവിലെ ആദിവാസി മൂപ്പന്റെ നേതൃത്വത്തില്‍ കൊണ്ടുവരുന്ന നീളമുള്ള മുളയാണ് കൊടിമരത്തിനായി ഉപയോഗിക്കുക. വള്ളിയൂരമ്മ ജലദുര്‍ഗ്ഗയായും, വനദുര്‍ഗ്ഗയായും, ഭദ്രകാളിയായും കാവിലുണ്ട്. മേലെകാവിലെ സീതാ ദേവിയും ലവകുശന്മാരും രാമായണവുമായി ക്ഷേത്രത്തിനുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നു. അമ്മയെ വണങ്ങുന്നതുപോലെതന്നെ ഗോത്രജനത സീതാദേവിയെയും വണങ്ങി പ്രാര്‍ത്ഥിക്കുന്നു.
കെ. സജീവന് മാനന്തവാടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: