മഹാബലി ചക്രവര്‍ത്തി ഗര്‍വിനും അഭിനിവേശത്തിനും അതീതരായവരുടെ ഏറ്റവും ഉദാത്തമായ ഉദാഹരണമാണ്. ബലിചക്രവര്‍ത്തിയെ വെറുതെ വാഴ്ത്തുകയോ ആരാധിക്കുകയോ ചെയ്താല്‍ പോരാ. ബലിയുടെ ഗുണങ്ങളെ ആത്മാംശമാക്കി മാറ്റണം. ബലിയുടെ ഉദാരത സ്വഭാവസവിശേഷതയായി സ്വീകരിക്കണം. ഈശ്വരന് ആത്മസമര്‍പ്പണം നടത്താന്‍ ബലിയെപ്പോലെ എല്ലാവരും തയ്യാറാകണം.
രാമനാമം ജപിക്കാന്‍ ധാരാളം ആളുകള്‍ തയ്യാറാകുന്നു, എന്നാല്‍ ശ്രീരാമദേവന്റെ സദ്ഗുണങ്ങള്‍ – മാതാപിതാക്കളോടുള്ള അനുസരണ, സഹോദരസ്നേഹം തുടങ്ങിയവ അനുകരിക്കാന്‍ ആരും ശ്രമിക്കുന്നില്ല. രാമന്റെ യഥാര്‍ത്ഥ ഭക്തര്‍ രാമന്റെ ഗുണങ്ങള്‍ കൂടി സ്വായത്തമാക്കണം. കൃഷ്ണഭക്തരും അവതാരത്തിന്റെ നന്മകള് ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണം.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: