കൊച്ചി: ഇടുക്കി സിപിഎം മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണിക്ക് ചെന്നൈയില്‍ പോകാന്‍ ഹൈക്കോടതി അനുമതി നല്കി. ചെന്നൈയില്‍ നടക്കുന്ന കര്‍ഷക സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മണി അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്. അഞ്ചേരി ബേബി കൊലക്കേസില്‍ മണി ജാമ്യത്തില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ജസ്റ്റിസ് സതീഷ് ചന്ദ്രനാണ് ഹര്‍ജി പരിഗണിച്ചത്. ക്രിമിനല്‍ കേസിലെ പ്രതികള്‍ ജാമ്യത്തിലിറങ്ങിയ ശേഷം നിരന്തരം യാത്രകള്‍ക്കായി അനുമതി തേടി ഹൈക്കോടതിയെ സമീപിക്കുന്നതിനെ കോടതി വാക്കാല്‍ വിമര്‍ശിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: