കൊട്ടാരക്കര: കേന്ദ്രമന്ത്രി എത്തും മുന്‍പ് റെയില്‍വേ ഫുട്ട് ഓവര്‍ ബ്രിഡ്ജിന് ബിജെപി യുവമോര്‍ച്ച വക പ3തീകാത്മക ഉദ്ഘാടനം. ഫുട്ട് ഓവര്‍ ബ്രിഡ്ജില്‍ കൃഷ്ണവിഗ്രഹം പ്രതിഷ്ഠിച്ച് അതിന് മുന്നില്‍ നിലവിളക്ക് കൊളുത്തി, കര്‍പ്പൂരവും കത്തിച്ച് ആരതിയുഴിഞ്ഞിട്ടാണ് പ്രതിഷേധ ഉദ്ഘാടനം നടത്തിയത്. ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ഗുരുവായൂര്‍ ട്രെയിന്‍ ഓടിക്കാതെ ഗുരുവായൂര്‍ ഭക്തരെ മന്ത്രി പറ്റിക്കുകയാണെന്ന് ആരോപിച്ചും കേന്ദ്രമന്ത്രിക്ക് ഗുരുവായൂരപ്പന്‍ സദ്ബുദ്ധി നല്‍കണേയെന്ന് പ്രാര്‍ത്ഥിച്ചുമാണ് ഗണപതിനടയില്‍ നിന്ന് പ്രവര്‍ത്തകര്‍ പ്രകടനവുമായി എത്തിയത്. റെയില്‍വേ സ്റ്റേഷനിലെ ഉദ്ഘാടന സജ്ജമാക്കിയ നടപ്പാലത്തില്‍ കയറിയ പ്രവര്‍ത്തകര്‍ കൃഷ്ണവിഗ്രഹം പ്രതിഷ്ഠിച്ചു. തുടര്‍ന്ന് പ്രാര്‍ത്ഥനയുമായി യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.ആര്‍ രാധാകൃഷ്ണന്‍ നിലവിളക്ക് തെളിയിച്ചു. മണ്ഡലം പ്രസിഡന്റ് അഡ്വ. വയയ്‌ക്കല്‍ സോമന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
പതിനായിരക്കണക്കിന് ഗുരുവായൂര്‍ ഭക്തരുടെ വികാരം മാനിക്കാത്ത മന്ത്രിക്ക് സദ്ബുദ്ധി ഉദിക്കാന്‍ വേണ്ടിയാണ് പ്രധാനമായും സമരമെന്ന് കെ.ആര്‍. രാധാകൃഷ്ണന്‍ പറഞ്ഞു. ഗുരുവായൂര്‍ ട്രെയിന്‍ ഓടിക്കാന്‍ നടപടി എടുത്തില്ലെങ്കില്‍ കൂടുതല്‍ പ്രതിഷേധ സമരങ്ങള്‍ക്ക് പാര്‍ട്ടി രൂപം നല്‍കുമെന്ന് അഡ്വ. സോമന്‍ പറഞ്ഞു.
റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഉള്‍പ്പെടെ നിരവധി പോലീസുകാര്‍ സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും ഉദ്ഘാടനത്തിന് മുന്‍പ് നടത്തിയ പുതുമയാര്‍ന്ന സമരത്തെ കൗതുകത്തോടെ നോക്കിനിന്നതേയുള്ളു. പത്തനാപുരം മണ്ഡലം പ്രസിഡന്റ് സുഭാഷ് പട്ടാഴി, നേതാക്കളായ വിഷ്ണു വിജയന്‍, അണ്ടൂര്‍ രാധാകൃഷ്ണന്‍, ചാലൂക്കോണം അജിത്ത്, സജികുമാര്‍, ഇരണൂര്‍ രതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: