അഞ്ചല്‍: അരിപ്പയിലെ സമരഭൂമിയില്‍ നുഴഞ്ഞുകയറി പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് ബിജു. ചോഴിയക്കോട് ആദിവാസി ദളിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണകൂട ഭീഷണികളെ ചെറുത്ത് അരിപ്പ സമരം മുന്നേറിയതിന്റെ ജാള്യതയാണ് സര്‍ക്കാരിനെന്ന് ബിജു പറഞ്ഞു. മുന്ന് സെന്റ് ഭൂമി എന്ന തങ്ങളുടെ നിലപാട് അടിച്ചേല്‍പ്പിക്കാനാണ് കോണ്‍ഗ്രസുകാര്‍ സമാന്തരസമരം നടത്താന്‍ ശ്രമിക്കുന്നത്. സമരം നയിക്കുന്ന ആദിവാസി പട്ടികജാതി ജനതയെ തല്ലിയോടിക്കണമെന്ന് പ്രസംഗിച്ചവര്‍ ഇപ്പോള്‍ അരിപ്പയിലെത്തി സമരത്തെ പിന്തുണയ്‌ക്കുകയാണ്.
തിരുവനന്തപുരത്ത് മൂന്നു സെന്റിന് വാദിക്കുകയും അരിപ്പയില്‍ എത്തി സമരസമിതിക്കാര അഭിവാദ്യം ചെയ്യുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ നടത്തുന്നതെന്ന് ബിജു പറഞ്ഞു.
പരിപാടിയില്‍ ആദിവാസി ദളിത് മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമന്‍ കോയ്യോന്‍ അധ്യക്ഷത വഹിച്ചു. വിഎച്ച്പി ജോയിന്റ് സെക്രട്ടറി കുളത്തൂപ്പുഴ ഉണ്ണികൃഷ്ണന്‍, സി.കെ. തങ്കപ്പന്‍, മഞ്ഞപ്പാറ സുരേഷ്, അഷ്ടപാലന്‍ വെള്ളാര്‍, ശശി പന്തളം, അബ്ദുല്‍ സലാം, ശിശുപാലന്‍ കോവളം, തുളസിധരന്‍ പള്ളിക്കല്‍, തന്‍സീര്‍, ബിനു, വി.കെ, കരുണാകരന്‍, നവാസ് കുളത്തൂപ്പുഴ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: