കൊച്ചി: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ടെനി ജോപ്പന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയുടെ മുന്‍ അസിസ്റ്റന്റായ പ്രതിക്ക് സാക്ഷികളെ സ്വാധീനിക്കാനാവുമെന്നും അതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
കേസ് ഡയറികള്‍ പരിശോധിച്ചതില്‍ നിന്ന് തട്ടിപ്പില്‍ ജോപ്പന്റെ പങ്ക് വ്യക്തമാണ്. കേരളം മുഴുവന്‍ തട്ടിപ്പ് നടത്തിയ രണ്ടു പേരെ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് സഹായിച്ചത് ഗൗരവമായാണ് കാണുന്നത്. അതിനാല്‍ ജാമ്യത്തിന് അര്‍ഹതയില്ലെന്നും ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിച്ചു.
പത്തനംതിട്ട സ്വദേശി ശ്രീധരന് നായരുടെ 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് ജോപ്പനെ അറസ്റ്റ് ചെയ്യുന്നത്. തട്ടിപ്പില്‍ പങ്കാളിയാകുകയും സാമ്പത്തികമായി നേട്ടമുണ്ടാക്കുകയും ചെയ്ത ജോപ്പന് ജാമ്യത്തില്‍ പുറത്തു പോയാല്‍ അത് കേസിനെ ബാധിക്കുമെന്ന് പ്രോസിക്യൂഷന് വാദിച്ചിരുന്നു. രണ്ട് ലക്ഷം രൂപ ജോപ്പന് നല്‍കിയതായി സരിത എസ് നായരും ബിജു രാധാകൃഷ്ണനും മൊഴി നല്‍കിയതായും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: