ചാലക്കുടി : കാതിക്കുടം നിറ്റാജലാറ്റിന്‍ കമ്പനിയുടെ ജനദ്രോഹ പ്രവര്‍ത്തനത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും നടത്തിവന്നിരുന്ന സമരം ഇന്നലെ പോലീസ് ലാത്തിച്ചാര്‍ജ്ജിലേക്ക് തിരിയുകയായിരുന്നു. പോലീസിന്റെ ക്രൂരമായ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് തൃശൂര്‍ ജില്ലയില്‍ സമരസമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംഘര്‍ഷത്തില്‍ സമരസമിതി പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കുമടക്കം അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. സമരസമിതി കണ്‍വീനര്‍ എം.കെ.അനില്‍കുമാര്‍ അടക്കം നിരവധി പേരെയും കല്ലേറില്‍ പരിക്കേറ്റ എട്ടോളം പോലീസുകാരേയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കമ്പനി പുഴയിലേക്ക് സ്ഥാപിച്ചിരിക്കുന്ന പൈപ്പ് എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് നടത്തിവരുന്ന അവസാനഘട്ട സമരമാണ് സംഘര്‍ഷത്തിലും പോലീസ് ലാത്തിച്ചാര്‍ജ്ജിലും കലാശിച്ചത്. രാവിലെ ടി.എന്‍.പ്രതാപന് എംഎല്‍എ ഉദ്ഘാടനം ചെയ്ത മാര്‍ച്ച് ചാലക്കുടി ഡിവൈഎസ്പി ടി.കെ.തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു. തുടര്‍ന്ന് കമ്പനിക്ക് മുന്‍വശത്ത് ഉപരോധ സമരം ആരംഭിച്ചു. സമരക്കാരെ നീക്കം ചെയ്തുകൊണ്ടിരിക്കുന്നതി നിടയില്‍ പോലീസിന് നേരെ നടത്തിയ കല്ലേറാണ് ലാത്തിച്ചാര്ജ്ജി ലേക്ക് തിരിഞ്ഞത്. സമരസമിതി പ്രവര്‍ത്തകരുടെ നേരെ പോലീസ് പാഞ്ഞടുത്തു.
വാഹനങ്ങളും വീടുകള്‍ക്കും കേടുപാടുകള്‍ വരുത്തി. സമരസമിതിയുടെ പന്തല്‍, ഇരുവചക്രവാഹനങ്ങള്, കാറുകള്‍ തുടങ്ങിയവ സംഘര്‍ഷത്തെത്തുടര്‍ന്ന് തകര്‍ന്നു. രാവിലെ ആരംഭിച്ച സമരം സമാധാനപരമായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകരായ സി.ആര്.നീലകണ്ഠന്, സാറാ ജോസഫ്, കാടുകുറ്റി പഞ്ചായത്ത് പ്രസിഡണ്ട് ഡെയ്സി ഫ്രാന്‍സീസ് എന്നിവരും സമരക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: