കരുനാഗപ്പള്ളി: ഗണേശന് എന്ന കൊമ്പനാനയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി. ക്ഷേത്രങ്ങളിലെ എഴുന്നള്ളത്തിനും ഘോഷയാത്രയിലും തലയെടുപ്പോടെനിന്ന ഗണേശന് ഇനി ഓര്‍മ്മമാത്രം. കുലശേഖരപുരം, കടത്തൂര്‍, സുധാലയത്തില്‍ സുകുമാരന്റെ ഉടമസ്ഥതയിലുള്ളതാണ് നാല്‍പ്പത്തിയഞ്ച് വയസ്സുള്ള ഗണേശന് എന്ന ആന. പെട്ടെന്നായിരുന്നു മരണം. മദപ്പാടുകളോ മറ്റ് രോഗലക്ഷണങ്ങളോ കണ്ടിരുന്നില്ലെന്ന് ഉടമ പറഞ്ഞു. ആറ് മാസത്തിന് മുമ്പ് ഈരാറ്റുപേട്ടയില്‍നിന്ന് വാങ്ങിയതായിരുന്നു ഗണേശനെ. ഫോറസ്റ്റ് അധികൃതരുടെ സാന്നിദ്ധ്യത്തില്‍ ഗണേശനെ സംസ്കരിച്ചു. സംസ്കാരചടങ്ങില്‍ നാട്ടുകാരും പങ്കുചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: