വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡ് തലസ്ഥാനമായ വെല്ലിംഗ്ടണില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.9 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ കെട്ടിടത്തിന്റെ ജനല്‍ ചില്ലുകളും വൈദ്യുതി ലൈനുകളും തകര്‍ന്നിട്ടുണ്ട്. എന്നാല്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
വെല്ലിംഗ്ടണിന് തെക്കു-പടിഞ്ഞാറായി 57 കിലോമീറ്റര്‍ അകലെ കുക്ക് സ്ട്രെയിറ്റിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഏതാണ്ട് 100 കിലോമീറ്റര്‍ അകലെ വരെ ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. 2011-ല്‍ ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലുണ്ടായ ഭൂകമ്പത്തില്‍ 185 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: