കട്ടപ്പന: കുമളിയില്‍ അച്ഛന്റെയും രണ്ടാനമ്മയുടെയും പീഡനത്തിന് ഇരയായ അഞ്ചു വയസുകാരന് ഷെഫീക്കിന്റെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. ഷെഫീക്ക് രക്ഷപ്പെടാനുള്ള സാദ്ധ്യത 40 ശതമാനമാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
കുട്ടി ശ്വാസം എടുക്കാന്‍ തുടങ്ങിയതോടെ വെന്റിലേറ്ററിന്റെ സഹായം 90 ശതമാനത്തോളം കുറച്ചിട്ടുണ്ട്. സി.ടി സ്കാനില്‍ തലച്ചോറിലെ അണുബാധയക്ക് നേരിയ കുറവ് വന്നിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയുടെ മൂത്ത സഹോദരനായ ഷെഫിന് ഇന്നലെ ആശുപത്രിയിലെത്തി. അനീഷയുടെ മൂത്തമകള്‍ ഹസീനയും ഷെഫിനൊപ്പം എത്തിയിരുന്നു. മൂവാറ്റുപുഴയിലെ അനാഥാലയത്തിലാണ് ഇവരിപ്പോള്‍.
രണ്ടാനമ്മ ഉപദ്രവിക്കാറുണ്ടോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു ഷെഫിന്റെ മറുപടി. രണ്ടാനമ്മ തന്റെ കൈയ്യില്‍ തീപൊള്ളലേല്പിച്ചതും ഷെഫിന് വെളിപ്പെടുത്തി. പലപ്പോഴും ആഹാരം പോലും നല്‍കിയിരുന്നില്ല. രക്ഷിതാക്കളില്‍ നിന്ന് ക്രൂര പീഡനമായിരുന്നു ഇവര്‍ക്കേല്‍ക്കേണ്ടി വന്നത്. ഷെഫിനെ മര്‍ദ്ദിച്ചതിനും രക്ഷിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇരുവരെയും ഇന്ന് കുമളിയിലെത്തിച്ച് തെളിവെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: