തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ജെന്റം, സൂപ്പര്‍ ക്ലാസ് നിരക്കുകള്‍ വര്‍ധിപ്പിച്ചു. വര്‍ധന ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ലോ ഫ്ലോര്‍ എസി ബസുകളുടെ മിനിമം ചാര്‍ജ് പത്തില്‍ നിന്ന് പതിനഞ്ചാക്കി. നോണ്‍ എസി നിരക്ക് അഞ്ച് രൂപയില്‍ നിന്ന് എട്ട് രൂപയാക്കി.
അഞ്ച് കിലോമീറ്റര്‍ കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും ഒന്നര രൂപ അധികം ഈടാക്കും. സൂപ്പര്‍ എക്സ്പ്രസ് ബസുകളുടെ മിനിമം നിരക്ക് 10ല്‍ നിന്നും 17 രൂപയായി വര്‍ധിപ്പിച്ചു. മിനിമം നിരക്കില്‍ യാത്ര ചെയ്യാവുന്ന ദൂരം 15 കിലോമീറ്ററില്‍ നിന്നും 10 കിലോമീറ്ററായും കുറച്ചിട്ടുണ്ട്. സൂപ്പര്‍ ഡീലക്സിന്റെ നിരക്ക് ഇരുപതില്‍ നിന്ന് ഇരുപത്തിയഞ്ചായും വോള്വോയുടെത് ഇരുപത്തിയഞ്ചില്‍ നിന്ന് മുപ്പത്തിയഞ്ച് രൂപയായും വര്‍ധിപ്പിച്ചു.
ഹൈടെക് എ.സി. ബസ്സിന്റെ മിനിമം നിരക്ക് 27 ല്‍നിന്ന് 35 ആയി വര്‍ധിപ്പിച്ചു. കെഎസ്ആര്‍ടിസി നല്കിയ നിവേദനം പരിഗണിച്ചാണ് നിരക്ക് വര്‍ധിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: