തിരുവനന്തപുരം: ഓരോ ദിവസവും നിരവധി വെളിപ്പെടുത്തലുകളും ആരോപണങ്ങളും പുറത്തുവരുന്നുണ്ടെങ്കിലും അതിലൊന്നും വിശദമായ അന്വേഷണം നടത്താതെ സോളാര്കേസന്വേഷണം പോലീസ് അവസാനിപ്പിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസും ഉന്നതരായ വ്യക്തികളും പ്രതിസ്ഥാനത്തു നില്‍ക്കുന്നതാണ് അന്വേഷണോദ്യോഗസ്ഥരെ കുഴയ്ക്കുന്നത് . ഉമ്മന്‍ചാണ്ടിയെ തന്നെ ചോദ്യം ചെയ്യണമെന്ന ആവശ്യവും ഉയരുന്നുണ്ടെങ്കിലും അക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്കായിട്ടില്ല.
അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഇവരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി കൂടുതല്‍ നടപടികളിലേക്ക് കടക്കാന്‍ കഴിയാതെ സമ്മര്‍ദ്ദത്തിലാണ് അന്വേഷണ സംഘം. അതേസമയം, തട്ടിപ്പില്‍ സര്‍ക്കാറിനൊ മന്ത്രിമാര്‍ക്കൊ പങ്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. രാഷ്ട്രീയ നേതാക്കളുടെ പേരും ഇവരുമായുള്ള അടുപ്പവും സരിതാ നായരും ബിജു രാധാകൃഷ്ണനും ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിലും തട്ടിപ്പുമായി ഇവര്‍ക്കൊന്നും ബന്ധമില്ലെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍. ഇതിനിടെ, തട്ടിപ്പുകേസിലെ ആദ്യകുറ്റപത്രം അടുത്തയാഴ്ച സമര്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ബിജുവിനെയും ശാലുവിനെയും സരിതയെയും ഒരുമിച്ച് ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചെങ്കിലും ഒരിഞ്ച് മുന്നോട്ടുപോകാന്‍ അന്വേഷണ സംഘത്തിന് കഴിയുന്നില്ല. മുഖ്യമന്ത്രിക്ക് കേസില്‍ ഒരു പങ്കുമില്ലെങ്കില്‍ പോലും ശ്രീധരന്‍നായരുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടിയുടെ മൊഴിയെടുക്കേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുകയെന്നത് വലിയ കാര്യമല്ലെങ്കിലും നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ ഇതിന് മുതിരുന്നത് കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന ആശങ്കയാണ് അന്വേഷണ സംഘത്തിനും ആഭ്യന്തരവകുപ്പിനുമുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജിവനക്കാരനായിരുന്ന ജിക്കുമോനെയും ഗണ്മാന് സലിംരാജിനെയും അറസ്റ്റ് ചെയ്യാത്തത് ഇതിനാലാണ്.
ഇനി കോടതി ഇടപെടല്‍ വരികയാണെങ്കില്‍ അതിന് അനുസരിച്ച് അന്വേഷണത്തിന്റെ ദിശ തീരുമാനിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: