കൊച്ചി: ജയിലില്‍ പോകാന്‍ തക്ക കുറ്റമൊന്നും താന്‍ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സോളാര്‍ കേസ് നല്ല രീതിയില്‍ അന്വേഷിച്ചാല്‍ മുഖ്യമന്ത്രി ജയിലില്‍ പോകേണ്ടി വരുമെന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
ആരെതിര്‍ത്താലും മന്ത്രിസഭയെ താഴെയിറക്കാനാകില്ലെന്നും എല്ലാം ദല്‍ഹിയില്‍ പറഞ്ഞതാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. തന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തറുടെ രാജിയില്‍ ദുരൂഹതയില്ല. തികച്ചും വ്യക്തിപരമാണ് രാജി. കുറെ നല്ല കാര്യങ്ങള്‍ ഷാഫി ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.സി.ജോര്‍ജിന്റെ ആരോപണങ്ങളുടെ അടിസ്ഥാനം എന്താണെന്ന് അറിയില്ല. തെളിവുണ്ടെങ്കില്‍ ജോര്‍ജ് അന്വേഷണ സംഘത്തിന് കൈമാറട്ടെയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ദല്‍ഹിയില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. അത്താണിപ്പറമ്പിലും ആലുവ തോട്ടക്കാട്ടുമാണ് കരിങ്കൊടി കാണിച്ചത്.
പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: