നിലമ്പൂര്‍: നവജാതശിശുവിനും മൂന്നുവയസുകാരനുമൊത്ത് മാതാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. വടപുറം രാമച്ചംപൊട്ടി വട്ടപ്പറമ്പില്‍ അസ്മാബി (38), മക്കളായ ഫയാസ് (3), മൂന്നുദിവസം പ്രായമായ ആണ്‍കുഞ്ഞ് എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടോടെയായിരുന്നു ആത്മഹത്യാശ്രമം. ഇന്നലെ പുലര്‍ച്ചെ 1.30 ഓടെയാണ് ഫയാസ് മരിച്ചത്. ഉച്ചയോടെ രണ്ടാമത്തെ കുഞ്ഞും വൈകിട്ട് ആറരയോടെ മാതാവും മരിച്ചു.
അസ്മാബിയുടെ മാതൃസഹോദരി മമ്മാത്തു നോമ്പ് തുറന്നതിനുശേഷമുള്ള നമസ്കാരത്തിന് അയല്പക്കത്തേക്ക് പോയ സമയത്തായിരുന്നു സംഭവം. മണ്ണെണ്ണ കുട്ടികളുടെ ദേഹത്തും സ്വന്തം ശരീരത്തിലും ഒഴിച്ച ശേഷം അസ്മാബി തീ കൊളുത്തുകയായിരുന്നുവെന്നാണ് പറയുന്നപ്പെടുന്നത്. നിലവിളി കേട്ട് ഓടിക്കൂടിയ അയല്‍വാസികള്‍ ഇവരെ ആദ്യം നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളേജില്‍ വച്ചാണ് മൂന്നുപേരും മരിച്ചത്.
കോട്ടയം ഈരാറ്റുപേട്ട സ്വദേശി റഷീദാണ് അസ്മാബിയുടെ ഭര്‍ത്താവ്. അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് റഷീദ് വടപുറത്തേക്ക് വരാറില്ല. നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അസ്മാബി പ്രസവിച്ചത്. വ്യാഴാഴ്ച ഡിസ്ചാര്‍ജ്ജ് ചെയ്തു. പ്രസവവിവരം അറിയിച്ചിട്ടും റഷീദ് എത്തിയില്ല. ഇതാവാം ആത്മഹത്യക്ക് ഇടയാക്കിയതെന്നാണ് സൂചന. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. തന്റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്വമില്ലെന്നാണ് കുറിപ്പിലുള്ളത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: