കൊല്ലം: ഭൂസമര ചരത്രത്തില് പുതിയ അധ്യായം എഴുതിച്ചേര്‍ത്ത അരിപ്പയില്‍ ഇന്ന് ഹിന്ദു നേതൃസംഘം എത്തും. ആദിവാസി ദളിത് മുന്നേറ്റസമിതിയുടെ നേതൃത്വത്തില്‍ ആയരത്തിഇരുന്നൂറോളം ഭൂരഹിത കുടുംബങ്ങളാണ് അരിപ്പയിലെ 54 ഏക്കര്‍ റവന്യൂ ഭൂമിയില്‍ സമരം നടത്തുന്നത്. എരിവെയിലും പെരുമഴയും ഊരുവിലക്കും ഉപരോധവും മറികടന്നാണ് ഏഴുമാസം പിന്നിടുന്ന സമരഭൂമിയില്‍ പിന്തുണയുമായാണ് ഹിന്ദുഐക്യവേദിയുടെ സാമൂഹ്യനീതീകര്മ്മസമിതിയുടെ നേതാക്കളാണ് ഇന്ന് എത്തുന്നത്. രാവിലെ 10ന് എത്തുന്ന നേതൃസംഘം അരിപ്പയില്‍ നടക്കുന്ന ഞാറ്റുവേല മഹോത്സവത്തില്‍ പങ്കുകൊണ്ടും ഒരു നൂറ്റാണ്ടിലേറെ കൃഷിയിറക്കാത്ത അരിപ്പയിലെ ചതുപ്പ് പ്രദേശം നെല്‍കൃഷിക്ക് ഉപയുക്തമാക്കിയാണ് സമരകുടുംബങ്ങള് ഞാറ്റുവേലയ്ക്കൊരുങ്ങിയിറങ്ങിയിരിക്കുന്നത്. എട്ടേക്കറോളം വരുന്ന പാടമൊരുക്കി പതിനഞ്ച് പറ വിത്ത് പതിയ്ക്കാനാണ് തീരുമാനം. ഇക്കുറി ഓണത്തിന് ആവശ്യമായ എല്ലാവിധ പച്ചക്കറികളും വിളയിച്ചതിന്റെ ആവേശത്തിലാണ് സമരഭൂമിയില്‍ ഇന്ന് ഞാറ്റുവേല നടക്കുന്നത്.
ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു, സഹസംഘടനാ സെക്രട്ടറി വി.സുശികുമാര്‍, സെക്രട്ടറിമാരായ കിളിമാന്നൂര്‍ സുരേഷ്, തെക്കടം സുദര്ശനന്, ചേരമര്‍ സര്‍വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി കെ.?ടി. ഭാസ്കരന്, ഹരിജന്‍ സമാജം ദേശീയ ലീഡര്‍ എം.കെ കുഞ്ഞോന്, അഖിലകേരള പാണര്സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി തഴവ സഹദേവന്, അഖിലേന്ത്യാ നാടാര്‍ അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന്, അഖിലകേരള ഹിന്ദുസാംബവ മഹാസഭ സംസ്ഥാന ജനറല്‍ സെകട്ടറി കെ.കെ തങ്കപ്പന്, കേരള പുലയന് മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.പി.പി.വാവ, ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് പി.ആര്.ശിവരാജന്, പട്ടികജാതി പട്ടികവര്‍ഗ ഫെഡറേഷന് സംസ്ഥാന സെക്രട്ടറി പി.കെ ബാഹുലേയന്, തമ്പി പട്ടശ്ശേരില്‍, വെള്ളാള ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് വേണു കെ.ജി പിള്ള, അഖില കേരള ഹിന്ദുചേരമര്‍ മഹാസഭ സംസ്ഥാന സെക്രട്ടറി പള്ളം പി.?ജെ, എസ്സിഎസ്ടി ഫെഡറേഷന് മഹിളാവിഭാഗം സെക്രട്ടറി അഡ്വ. എം. സരസ്വതി, സനാതനധര്‍മ്മവേദി പ്രസിഡന്റ് കൈനകരി ജനാര്ദ്ദനന്, ഭാരതീയ വേലന്‍ മഹാസഭ സംസ്ഥാന രക്ഷാധികാരി എം.എന്‍.വിജയന് തുടങ്ങിയവരാണ് ഹിന്ദു നേതൃസംഘത്തിലുള്ളത്. ഇന്ന് രാവിലെ ഒമ്പതിന് വയല്‍വരമ്പില്‍ ഗോത്രകലയായ വട്ടകളിയുടെയും നാടന്‍പാട്ടുകളുടെയും അകമ്പടിയോടെ ഞാറ്റുവേല മഹോത്സവം നടക്കും.
അഡ്വ.കെ.രാജു എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്. ജയമോഹന്, മുന്‍മന്ത്രി ഡോ.എം.എ കുട്ടപ്പന്, ദലിത് ചിന്തകന്‍ കെ.കെ.കൊച്ച്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എസ്.ഇ സജ്ജയ്ഖാന്‍, കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സുഭിലേഷ് കുമാര്‍, സാമൂഹ്യ-രാഷ്ട്രീയ സമുദായ സംഘടനാ നേതാക്കള്‍ സംബന്ധിക്കും. സാംസ്കാരിക പരിപാടികള്‍ക്ക് കവി കുരീപ്പുഴ ശ്രീകുമാര്‍, സി.?എസ് രാജേഷ്, സംവിധായകന് ദേവപ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കും. വൈകുന്നേരം 4ന് ചോഴിയക്കോട് ഭൂസമര സന്ദേശറാലിയും, പൊതുസമ്മേളനവും നടക്കും. വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.അംബുജാക്ഷന് ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു, കുടംകുളം ആണവവിരുദ്ധ സമിതി കേരള കണ്‍വീനര്‍ എന്‍. സുബ്രഹ്മണ്യന് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: