സൂസന് ടെയ്ലര്
ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി അതിസാഹസികമായി ഒരു ദൗത്യമേറ്റെടുക്കുകയും അത് പൂര്ത്തീകരിക്കുന്നതിനടയില് ജീവന് നഷ്ടമാകുകയും ചെയ്ത ഒരു അസാധാരണ വനിതയാണ് ആ ആഴ്ച്ചയിലെ വാര്‍ത്തയിലെ സ്ത്രീ. വിവിധ പ്രശ്നങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്കായി ബ്രിട്ടീഷുകാരിയായ സൂസന് തുടങ്ങിയ സംഘടനയാണ് റെയ്ന്ബോവ് ഹോസ്പൈസ് . ഇതിന്റെ നടത്തിപ്പിനായി പണം കണ്ടെത്താന്‍ വേണ്ടി ഇംഗ്ലീഷ് ചാനല്‍ നീന്തി മറികടക്കാന്‍ ശ്രമിക്കവെയാണ് ഈ മുപ്പത്തിനാലുകാരി അപകടത്തില്‍പ്പെട്ടത്.
നീന്താന്‍ തുടങ്ങി 21 മെയില്‍ താണ്ടിയതും സൂസന് അവശയാകുകയായിരുന്നു. ചാനല്‍ നീന്തിക്കടക്കാന്‍ ഏതാനും മെയിലുകള്‍ മാത്രമുള്ളപ്പോഴാണ് അപകടം സംഭവിച്ചത്. സൂസണ്‍ നീന്തുമ്പോള്‍ തുണയ്ക്കായി സമാന്തരമായി നീങ്ങിയ ബോട്ടില്‍ പാരമെഡിക്കല്‍ ജീവനക്കാരന് കൂടിയായ സഹോദരന് ഡേവിഡും, പിതാവും ഉണ്ടായിരുന്നു. നീന്തലിന് അകമ്പടി പോയ നാവിക ഹെല്കോപ്ടര്‍ സൂസനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇംഗ്ലീഷ് ചാനല്‍ നീന്തികടക്കുകയെന്നതു പത്ത് ശതമാനം പോലും വിജയസാധ്യതയുള്ള കാര്യമല്ലായെന്നും വളരെ ദുര്‍ഘടം പിടിച്ച ജോലിയാണിതെന്നും നീന്തല്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സൂസന്റെ ഓര്‍മയ്ക്കായി ഈ രണ്ടു സംഘടനകള്‍ക്കും വേണ്ടിയുള്ള ധനസമാഹരണം തുടരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ലോകത്തെ ഏറ്റവും നല്ല വ്യക്തിയെയാണ് മരണം തട്ടിയെടുത്തതെന്നാണ് ഈ ധീരവനിതയുടെ മരണത്തോട് പിതാവ് ആര്‍തര്‍ റൈറ്റ് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: