കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ നടി ശാലു മേനോന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റി. ബിജു രാധാകൃഷ്ണനൊപ്പം ശാലുവും പണം തട്ടിയെന്ന കേസിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. കൂടുതല്‍ സമയം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് കോടതി കേസ് ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റിയത്.
ജാമ്യാപേക്ഷ പരിഗണിക്കാനായി എടുത്തപ്പോള്‍ മാറ്റി വയ്ക്കണമെന്ന് സര്‍ക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറല്‍ ആവശ്യപ്പെട്ടത് കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കി. ജാമ്യാപേക്ഷ മാറ്റി വയ്ക്കണമെന്ന ആവശ്യം നല്ല പ്രവണതയല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത് തെറ്റായ സന്ദേശം നല്‍കുമെന്നും ഇക്കാര്യത്തിലുള്ള കോടതിയുടെ കടുത്ത അതൃപ്തി അറിയിക്കുന്നതായും ഹൈക്കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: