മലപ്പുറം: വ്യാജപാസ്പോ ര്‍ട്ടുമായി പിടിയിലായവരെ രക്ഷിക്കാനായി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നടന്ന ‘ഇരകളുടെ സംഗമ’ത്തില്‍ ദുരൂഹത.
അന്നത്തെ മുഖ്യപാസ്പോര്‍ട്ട് ഓഫീസറായിരുന്ന പി.കെ.ഗുപ്ത, കേന്ദ്രമന്ത്രി ഇ. അഹമ്മദ് എന്നിവരെ പങ്കെടുപ്പിച്ചായിരുന്നു യൂത്ത് ലീഗ് പരിപാടി. മലപ്പുറം റീജണല്‍ പാസ്പോര്‍ട്ട് ഓഫീസുവഴി ജനനത്തീയതി തിരുത്തി വിദേശത്ത് പോയി നാട്ടിലേക്ക് മടങ്ങുമ്പോഴാണ് ഇവര്‍ വിമാനത്താവളത്തില്‍ പിടിയിലായത്.
17 വയസ്സുള്ളവരും മറ്റും 21 വയസ് കാണിച്ച് വ്യാജരേഖകള്‍ തയ്യാറാക്കിയാണ് പാസ്പോര്‍ട്ട് കൈക്കലാക്കിയിരുന്നത്.
ഇതിന് മലപ്പുറത്തെ റീജണല്‍ പാസ്പോര്‍ട്ട് ഓഫീസില്‍ നിന്നും എല്ലാ ഒത്താശയും ചെയ്തിരുന്നു. പിടിയിലായവരെ രക്ഷിക്കാനാണ് ഇരകളുടെ സംഗമം എന്ന പേരില്‍ യൂത്ത്ലീഗ് പരിപാടി സംഘടിപ്പിച്ചത്. പിന്നീട് ഇതിന്റെ പേരില്‍ അദാലത്ത് നടത്തി രക്ഷിച്ചെടുക്കാനും ശ്രമംനടന്നിരുന്നു.
ഇപ്പോള്‍ പാസ്പോര്‍ട്ട് ഓഫീസറായ പി. അബ്ദുല്‍ റഷീദിന്റെ ക്രമവിരുദ്ധമായ നടപടികളെക്കുറിച്ച് പരാതികളുയര്ന്നതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തില്‍ മുഖ്യ പാസ്പോര്‍ട്ട് ഓഫീസറായ മുക്താര്കുമാര് പരദേശി അടക്കമുള്ളവര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടതോടെയാണ് അന്ന് ലീഗ് നടത്തിയ ഇരകളുടെ സംഗമവും സംശയദൃഷ്ടിയിലേക്ക് നീങ്ങുന്നത്.
പാസ്പോര്‍ട്ട് ഓഫീസും കരിപ്പൂര്‍ വിമാനത്താവള അധികൃതരും തമ്മിലുള്ള അവിഹിതബന്ധങ്ങളും മനുഷ്യക്കടത്തിന് ഉപയോഗിച്ചതായി സിബിഐ സംഘം കണ്ടെത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. നിലവില്‍ 137 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെങ്കിലും യൂത്ത് ലീഗ് നടത്തിയ പരിപാടിയില്‍ മലപ്പുറം ജില്ലയ്ക്കുപുറമെ മറ്റു പലജില്ലകളില്‍ നിന്നും ധാരാളം പേര് എത്തിയിരുന്നു. അതുകൊണ്ട് സംസ്ഥാന വ്യാപകമായി വന്റാക്കറ്റ് ഇതിന് പിന്നില്‍ പ്രവര്ത്തിച്ചതിരുന്നതായാണ് സൂചന.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: