പത്തനംതിട്ട: സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ശ്രീധരന് നായരുടെ രഹസ്യ മൊഴിയുടെ പകര്‍പ്പ് പ്രതിഭാഗം അഭിഭാഷകന് നല്‍കാനാവില്ലെന്ന് പത്തനംതിട്ട ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി. ടെന്നി ജോപ്പന്റെ അഭിഭാഷന് ഉള്‍പ്പടെ ഒമ്പത് പേരാണ് രഹസ്യമൊഴിക്കായി കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച രഹസ്യമൊഴി നല്‍കുന്നതിനുള്ള വാദം പൂര്‍ത്തിയായിരുന്നു. കേസ് നടത്തിപ്പിന് ശ്രീധരന് നായരുടെ മൊഴിപ്പകര്‍പ്പ് അനിവാര്യമാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ മൊഴിപ്പകര്‍പ്പ് നല്കിയാല് പ്രതികള്‍ സ്വാധീനം ചെലുത്താനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്.
മൊഴിപ്പകര്‍പ്പ് ലഭിക്കാന്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് സരിതയുടെ അഭിഭാഷകന് ഫെനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: