കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുമായി സംസാരിച്ചിരുന്നെന്ന് മുഖ്യമന്ത്രിയുടെ ദല്‍ഹിയിലെ സഹായി തോമസ് കുരുവിള. ബിസിനസ് കാര്യങ്ങളാണ് ഫോണില്‍ സംസാരിച്ചതെന്നും കുരുവിള വ്യക്തമാക്കിയത്.
സോളാറുമായി ബന്ധപ്പെട്ട് സരിതയെ പല തവണ വിളിച്ചിരുന്നതായും സരിത കമ്മീഷന് വാഗ്ദാനം ചെയ്തതായും കുരുവിള പറഞ്ഞു. സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചതെന്നും പത്ത് യൂണിറ്റു വിറ്റാല്‍ ഒരു യൂണിറ്റ് കമ്മീഷനായി തരാമെന്ന് സരിത പറഞ്ഞതായും കുരുവിള സമ്മതിച്ചു. ഫോണില്‍ സംസാരിച്ചതല്ലാതെ സരിതയെയോ ബിജുവിനെയോ നേരില്‍ കണ്ടിട്ടില്ലെന്നും തോമസ് കുരുവിള പറഞ്ഞു.
വ്യവസായി എം കെ കുരുവിളയെ കേരളഹൗസില്‍ വെച്ച് കണ്ടിട്ടുണ്ടോയെന്ന ചോദ്യത്തിന് വന്നിട്ടുണ്ടാകാമെന്നായിരുന്നു മറുപടി. സരിതയുമായി സംസാരിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വിശ്വസ്തരുടെ ഭാഗത്തു നിന്നുള്ള ആദ്യ വെളിപ്പെടുത്തലാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: