കുമളി: കുട്ടികള്‍ക്കെതിരെ നടന്നു വരുന്ന പീഡനങ്ങള്‍ തടയാന്‍ ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തുമെന്ന്് മന്ത്രി എം കെ മുനീര്‍. വാര്‍ഡ് തലത്തിലാണ് ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തുന്നത്.
ഇത്തരം നിരീക്ഷണ സംവിധാനത്തില്‍ അയല്‍ക്കൂട്ടങ്ങളെയും കുടുംബശ്രീകളെയും ഉള്‍പ്പെടുത്തും. കുമളിയില്‍ പിതാവിന്റേയും രണ്ടാനമ്മയുടേയും ക്രൂരപീഡനങ്ങള്‍ക്ക് അഞ്ച് വയസ്സുകാരനിരയായ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശം.
ആരോഗ്യനിലയില്‍ നേരിയ പുരോഗതി കണ്ടെത്തിയെങ്കിലും അപകടനില തരണം ചെയ്യാതെ തുടരുന്ന കുട്ടിയെ മുനീര്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ച മാത്രമേ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ കഴിയുകയുള്ളുവെന്നും വെന്റിലേറ്ററില്‍ നിന്ന് കുട്ടിയെ മാറ്റാന്‍ കഴിയുന്ന സാഹചര്യമല്ല നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കുട്ടിയെ മര്‍ദ്ദിച്ചതില്‍ രണ്ടാനമ്മയായ അനീഷയുടെ അമ്മയ്ക്കും പങ്കുണ്ടെന്ന് സൂചന. അനീഷയുടെ ഉമ്മയായ സുബൈദയെ ചോദ്യം ചെയ്യുന്നതിനായി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
മന്ത്രിസഭാ തീരുമാന പ്രകാരം കുട്ടിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. കുട്ടി കൈകാലുകള്‍ ചലിപ്പിക്കുന്നുണ്ടെങ്കിലും തലച്ചോറിലേക്കുള്ള രക്തപ്രവാഹം ശരിയായി നടക്കുന്നില്ല. നിലവിലെ ചികിത്സ തൃപ്തികരമാണെന്നും മന്ത്രി വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: