പത്തനംതിട്ട: ആറന്മുള വിമാനത്താവള ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സരിത.എസ്.നായര്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നതായി ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്. പത്തനംതിട്ട പ്രസ് ക്ലബില്‍ സമകാലികം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏബ്രഹാം കലമണ്ണിനൊപ്പം സരിത മുഖ്യമന്ത്രിയെ രണ്ട് തവണ കണ്ടിരുന്നതായും കോടികളുടെ ഷെയര്‍ സംബന്ധിച്ചുള്ള ഇടപ്പാടുകള്‍ ഇതിന്റെ മറവില്‍ നടന്നിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. കലമണ്ണില്‍ കെ.ജി.എസ്. ഗ്രൂപ്പിന് ഭൂമി വിറ്റത് 52 കോടിക്കാണ്. ഇതില്‍ 30 കോടി കെ.ജി.എസ് കലമണ്ണിലിന് നല്‍കാനുണ്ട്. പദ്ധതിയുടെ 30 ശതമാനം ഷെയറും മറ്റ് ഇടപാടുകളും ഏബ്രഹാം കലമണ്ണിലിന് നല്‍കാമെന്ന കെ.ജി.എസിന്റെ വാഗ്ദാനം നേടിയെടുക്കുന്നതിനാണ് സരിത മുഖ്യമന്ത്രിയുമായുള്ള ബന്ധം ഉപയോഗിച്ചത്. ഇതിന് സരിതയുടെ ഉന്നതബന്ധങ്ങള്‍ കലമണ്ണിലിന് പ്രയോജനപ്പെടുമെന്ന് ഉറപ്പായിരുന്നു. പത്തനംതിട്ട എ.ഡി.എമ്മും, സലിം രാജും ഭൂമി ഇടപാടുകള്‍ക്ക് കൂട്ടാളികളാണ്. ആറന്മുള വിമാനത്താവള വിഷയവുമായി ബന്ധപ്പെട്ട് പി.സി.ജോര്‍ജ്ജ് വെളിപ്പെടുത്തിയ കാര്യങ്ങളില്‍ ഇപ്പോഴുള്ള ജോര്‍ജ്ജിന്റെ മൗനത്തില്‍ സംശയം ഉണ്ടെന്നും ബിജെപി നേതാവ് പറഞ്ഞു.
കേരളത്തെ നടുക്കിയ ഭീകര തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള അന്വേഷണം സമ്പൂര്‍ണ്ണ പരാജയമാണ്. സുപ്രധാന രേഖകള്‍ പലതും നഷ്ട്പ്പെടുന്നു. മുഖ്യമന്ത്രി അടക്കം പല ഉന്നതരും തട്ടിപ്പിന് കൂട്ടുനിന്നതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും പൊലീസ് അന്വേഷണം ജോപ്പനില്‍ അവസാനിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കഴിവുകെട്ട അന്വേഷണ ഉദ്യോഗസ്ഥനായി എ.ഡി.ജി.പി ഹേമചന്ദ്രന് മാറിയിരിക്കുന്നു. പൊലീസ് കേസ് അട്ടിമറിക്കുന്നതായും സംശയിക്കേണ്ടിയിരിക്കുന്നു.
കുരുവിളയ്ക്ക് കോടതി ജ്യാമം അനുവദിച്ചത് അന്വേഷണ ഉദ്യോഗസ്ഥരുടെ പിടിപ്പുകേടാണ് കാണിക്കുന്നത്. ശാലുമേനോന്റെ പെന്‍ഡ്രൈവ് കാണാതായത് വമ്പന്മാരെ പലരേയും രക്ഷപ്പെടുത്താനാണ്. ദുബായില്‍ നിന്നും പുതുപ്പള്ളിയില്‍ എത്തിയിട്ടുള്ള അനില്‍ എന്ന ആന്‍ഡ്രൂസും കോട്ടയം സ്വദേശിയായ സെന്‍സര്‍ ബോര്‍ഡ് മെമ്പറും മുഖ്യമന്ത്രിയുടെ ഡോക്യുമെറ്ററി നിര്‍മ്മിച്ച ആര്.എന്‍. നൗഷാദുമായുള്ള ഉമ്മന്‍ചാണ്ടിയുടെ ബന്ധവും അന്വേഷിക്കണം. സൈബര്‍ വിദ്ഗധര്‍ ഉണ്ടായിട്ടും സി.സി.ടി.വി ദൃശ്യങ്ങളുടെ അന്വേഷണവും മഖ്യമന്ത്രിയുടെ വിശ്വസ്തനെ കൊണ്ട് അന്വേഷിപ്പിക്കുന്നത് ദുരൂഹതയാണെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: