ചെങ്ങന്നൂര്‍: കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള മുഴുവന്‍ ഭാരതീയരുടേയും മനസില്‍ സ്ഥാനം പിടിക്കാന്‍ വിശാലിന് കഴിഞ്ഞതായി എബിവിപി അഖിലേന്ത്യാ സെക്രട്ടറി വിനയ്ബിന്ദ്രെ. കര്മനിരതയിലും വ്യക്തിത്വത്തിലൂടെയും ദൃഢനിശ്ചയത്തിലൂടെയുമാണ് വിശാല്‍ ഇത് നേടിയെടുത്തത്. വിശാല്‍ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിമി, പോപ്പുലര്‍ഫ്രണ്ട് തുടങ്ങി ഭീകര സംഘടനകളും ക്യാംപസിനുള്ളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്ക് ഒരു ലക്ഷ്യം മാത്രമാണ് ഉള്ളത്. ആന്ധ്രയിലെ നക്സലിസത്തിനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് ഭരണാധികാരികള്‍ എസി റൂമിലിരുന്ന് ചര്‍ച്ച ചെയ്യുമ്പോഴും, ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാര്‍ഥി സംഘടനയായ എബിവിപി ശക്തമായ ബോധവത്ക്കരണത്തിലൂടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുകയാണെന്നും ബിനയ്ബിന്ദ്രെ പറഞ്ഞു.
ആര്‍എസ്എസ് ശബരിഗിരി വിഭാഗ് സംഘചാലക് പ്രൊഫ. എന്‍.രാജശേഖരന് അധ്യക്ഷത വഹിച്ചു. തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി പി.ഉണ്ണികൃഷ്ണന് അനുസ്മരണ പ്രഭാഷണം നടത്തി. വിശാലിന്റെ ബലിദാനത്തിലൂടെ ഓരോരുത്തരും വിശാല്‍ നമുക്ക് പകര്‍ന്നു നല്കിയ കര്‍ത്തവ്യബോധവും ദൃഢനിശ്ചയവുമാണ് ഏറ്റെടുക്കേണ്ടത്.
ഖുറാനില്‍ നിന്ന് ജിഹാദ് എന്നപദം എടുത്തുകളയേണ്ട കാലം അതിക്രമിച്ചു. മുസ്ലിങ്ങളെ ജിഹാദിലൂടെ സുഖഭോഗങ്ങളിലേക്ക് ആനയിച്ച് ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് കൊണ്ടുപോകുകയാണ് ചെയ്യുന്നത്. ആര്‍എസ്എസ് മുസ്ലിങ്ങള്‍ക്ക് എതിരല്ല. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് അധികം ആയുസ് ഉണ്ടാകില്ല. മുസ്ലിം സമൂഹം സദ്ദാംഹുസൈനെയും ബിന്‍ലാദനെയും മദനിയേയും മാതൃകയാക്കാതെ അബ്ദുള്‍ക്കലാം, റസൂല്‍ പൂക്കുട്ടി, യൂസഫലി കച്ചേരി തുടങ്ങിയവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
എബിവിപി ദേശീയ സമിതി അംഗം കെ.കെ.മനോജ്, ജില്ലാ കണ്‍വീനര്‍ എം.എസ്.ശ്രീജിത് എന്നിവര്‍ സംസാരിച്ചു. സംഗമത്തിന് മുന്നോടിയായി ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍കോളേജ് ജങ്ങ്ഷനില്‍ നിന്നും എബിവിപിയുടെ നേതൃത്വത്തില്‍ പ്രകടനം നടന്നു. എബിവിപി സംസ്ഥാന സെക്രട്ടറി ഒ.നിതീഷ് പ്രകടനം ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: