കൊല്ലം: നീണ്ടകര ഫിഷിംഗ് ഹാര്‍ബര്‍ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് മത്സ്യവിപണത്തിന് തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തിന് ബിജെപി പൂര്‍ണപിന്തുണ നല്‍കുമെന്ന് ജില്ലാ പ്രസിഡന്റ് എം. സുനില്‍.
ട്രോളിംഗ് നിരോധനസമയത്ത് നീണ്ടകരയില്‍ മാത്രം മത്സ്യതൊഴിലാളികളുടെയും അനുബന്ധതൊഴിലാളികളുടെയും തൊഴില്‍ നിഷേധിക്കുന്ന സമീപനം സര്‍ക്കാരിന്റെ പ്രീണന നയത്തിന്റെ ഭാഗമാണ്. ആയിരക്കണക്കിന് തൊഴിലാളികളുടെ തൊഴില്‍ നിഷേധിച്ചുകൊണ്ട് കൊടും പട്ടിണിയിലേക്ക് തള്ളിവിടുന്ന സര്‍ക്കാര്‍ സമീപനം മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: