തിരുവനന്തപുരം: ലാവ്ലിന് കേസിലെ കുറ്റപത്രം തിരുവനന്തപുരത്തെ സിബിഐ കോടതി രണ്ടായി വിഭജിച്ചു. ഈ മാസം 31ന് പരിഗണിക്കുന്ന കേസില്‍ പിണറായി വിജയന് വിടുതല്‍ ഹര്‍ജി നല്‍കും. ലാവ്ലിന് കമ്പനിയേയും കമ്പനി പ്രതിനിധിയേയും ഒഴിവാക്കി പിണറായി ഉള്‍പ്പടെയുള്ളവരെ എതിരാക്കിയുള്ള കുറ്റപത്രവുമായി മുന്നോട്ട് പോകാനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ഹര്‍ജി പരിഗണിച്ച് കുറ്റപത്രം വിഭജിച്ച് വിചാരണ നടത്താന്‍ ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട കോടതി വേഗത്തിലൂള്ള വിചാരണ മൗലികാവകാശമെന്നും അന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് സി.ബി.ഐ കോടതിക്ക് ലഭിച്ചിരുന്നില്ല. ഇന്ന് പിണറായി വിജയന്റെ അഭിഭാഷകന് ഈ ഉത്തരവ് കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു.
2009ലാണ് ലാവലിന്‍ കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: