തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്തിലും കൊല്ലത്തെ കരുനാഗപ്പള്ളിയിലും മൂവായിരം ലിറ്ററോളം വരുന്ന സ്പിരിറ്റ് പിടകൂടി. കൊല്ലത്ത് നിന്ന് 200 ലിറ്ററും തിരുവനന്തപുരത്ത് നിന്ന് 858 ലിറ്റര്‍ സ്പിരിറ്റുമാണ് പിടികൂടിയത്.
ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് തിരുവനന്തപുരത്ത് 26 കന്നാസുകളുമായി ലോറിയില്‍ കടത്തിയ സ്പിരിറ്റ് പിടികൂടിയത്. പ്രത്യേകമായി തയ്യാറാക്കിയ അറയിലായിരുന്നു സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.സംഭവത്തെ തുടര്‍ന്ന് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
എന്നാല്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു. കസ്റ്റഡയിലെടുത്ത ആളുകളെ എക്സൈസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരികയാണ്. കഴക്കൂട്ടത്ത് നിന്ന് തമിഴ്നാട് സ്വദേശി ജൈലാനി, തൃശൂര്‍ സ്വദേശികളായ ദീപു, രാജീവന് എന്നിവരാണ് പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഐബി ഇന്‍സ്പെക്ടര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. രണ്ടു കേസുകളും തമ്മില്‍ ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: