കൊട്ടാരക്കര: മതവിദ്വേഷം പരത്തി വീടുകളില്‍ ലഘുലേഖ വിതരണം ചെയ്യുകയും വീട്ടുകാരോട് ഹിന്ദുദൈവങ്ങളെ ആക്ഷേപിക്കുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്ത രണ്ടു പാസ്റ്റര്‍മാരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ പെരുമങ്കുളത്താണ് സംഭവം.ചിങ്ങവനം, അടൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ പാസ്റ്റര്‍മാരാണ് പിടിയിലായത്.
പുരുഷന്മാരില്ലാത്ത വീടുകളില്‍ സുവിശേഷത്തിന്റെയും, ആക്ഷേപത്തിന്റെയും അളവ് കയറിയപ്പോള്‍ വീട്ടുകാര്‍ സമീപത്ത് ഉണ്ടായിരുന്നവരെ വിവരം ധരിപ്പിക്കുകായായിരുന്നു. സംഘടിച്ചെത്തിയ നാട്ടുകാര്‍ ഇവരെ കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. പോലീസ് കേസ് എടുത്തു. കഴിഞ്ഞ കുറെ മാസങ്ങളായി ചെറു സംഘങ്ങളായി തിരിഞ്ഞ് നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ചില പെന്തക്കോസ്ത് സംഘടനകള്‍. ചെറുകുളം റേഡിയോ ജംഗ്ഷന്, ഇഞ്ചക്കാട്, പള്ളിക്കല്‍, ചെമ്പന്‍പൊയ്ക, പുല്ലാമല തുടങ്ങി ചില ഏരിയാകള് ഇതിനകം പൂര്‍ണമായി തന്നെ ഇവരുടെ നിയന്ത്രണത്തിലായി കഴിഞ്ഞു. പുവറ്റൂര്‍, മെയിലം, കൊട്ടാരക്കര, നെടുവത്തൂര്‍, ആനയം, എഴുകോണ്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഇതിനുള്ള നീക്കങ്ങള്‍ ഇപ്പോഴും ശക്തമായി തുടരുകയാണ്.
കൊട്ടാരക്കര എംസി റോഡിന് സമീപം ടൗണിനോട് ചേര്‍ന്ന് പുതുതായി രൂപം കൊണ്ട പ്രാര്‍ത്ഥനാലയത്തില്‍ ഇത്തരത്തിലുള്ള നിരവധി ഹിന്ദുക്കള്‍ എത്തുന്നതായാണ് വിവരം. കൊട്ടാരക്കര ടൗണില്‍ തന്നെ അനധികൃതമായി പത്തിലധികം പ്രാര്‍ത്ഥനാലയങ്ങള്‍ പൊതുജനത്തിന് ശല്യമായി പ്രവര്‍ത്തനം നിര്‍ബാധം തുടരുന്നു. ഇവിടങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമങ്ങളും, ഇതിന് പിന്നില്‍ ചിലവഴിക്കുന്ന സാമ്പത്തികത്തെപ്പറ്റിയും അന്വേഷിക്കണമെന്ന് നിരവധി ഹിന്ദു സംഘടനകളും, സാമൂഹ്യപ്രവര്‍ത്തകരും ആവശ്യപ്പെട്ടിട്ടും നടപടി എടുക്കാന്‍ ജില്ലാഭരണകൂടവും, പോലീസും തയ്യാറാകുന്നില്ലെന്ന ആക്ഷേപവും നിലനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: