കൊച്ചി: ജോസ് തെറ്റയില്‍ എംഎല്‍എയ്ക്കെതിരായി ഉയര്‍ന്ന പീഡനക്കേസില്‍ പരാതിക്കാരിയായ യുവതി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. തെറ്റയില്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നും കേസിന് രാഷ്ട്രീയ മുഖം നല്‍കാനാണ് തെറ്റയില്‍ ശ്രമിക്കുന്നതെന്നുമാണ് യുവതി സത്യവാങ്മൂലത്തില്‍ പറയുന്നത്.
തനിക്ക് രാഷ്ട്രീയമില്ല. തന്റെ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതവുമല്ല. തന്റെ ജീവിതവും ഭാവിയെയും കരുതിയാണ് പരാതി നല്‍കിയത്. നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും യുവതി കോടതിയെ ബോധിപ്പിച്ചു. കേസിലെ തെറ്റയിലിനെതിരായ നടപടിക്ക് പത്ത് ദിവസത്തേയ്ക്ക് കൂടി ഹൈക്കോടതി സ്റ്റേ അനുവദിച്ചു. ഹര്‍ജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: