കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേയില്‍ വിള്ളല്‍ കണ്ടതുമായി ബന്ധപ്പെട്ട് പരിശോധന നടത്തുന്നതിന് വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ എത്തിയില്ല. ഇന്നലെ ചെന്നൈയില്‍ നിന്നുള്ള സംഘം എത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസമാണ് വൈകീട്ട് നാലുമണിയോടെ റിയാദിലേക്ക് പോകേണ്ടിയിരുന്ന വിമാനം പുറപ്പെടുന്നതിന് മുന്‍പ് റണ്‍വേയുടെ നടുവില്‍ വിള്ളല്‍ കണ്ടത്തിയത്. തക്കസമയത്ത് ഇത് ശ്രദ്ധയില്പ്പെതിനാല് വന്‍ ദുരന്തമാണ് ഒഴിവായത്. ഇതെ തുടര്‍ന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ വിവരമറിയിച്ചെങ്കിലും നടപടികള്‍ സ്വീകരിക്കുന്നതില്‍ അധികൃതര്‍ വീഴ്ച വരുത്തുകയാണെന്നും ആരോപണമുണ്ട്.
നേരത്തെ കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ നിര്‍മ്മാണത്തിലെ അഴിമതിയും നിര്‍മ്മാണത്തിലെ ക്രമക്കേടും ചൂണ്ടിക്കാണിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതെ തുടര്‍ന്ന് സിബിഐ അന്വേഷണം നടത്തുകയും റണ്‍വേ കരാരുകാര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല. നാലുവര്‍ഷത്തേക്കാണ് റണ്‍വേയുടെ അറ്റക്കുറ്റ പണിക്കായി സ്വകാര്യ ഏജന്‍സിക്ക് കരാര്‍ നല്‍കിയത്. ഇത് ഈ വര്‍ഷമാണ് പൂര്‍ത്തിയാകുക.
എന്നാല്‍ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും അധികൃതര്‍ യുക്തമായ നടപടി സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മൂന്നാമത്തെ തവണയാണ് റണ്‍വേയുടെ വിവിധ ഭാഗങ്ങളില്‍ വിള്ളല്‍ കണ്ടത്തിയത്. കരിപ്പൂര്‍ വിമാനത്താവളം ആരംഭിക്കുമ്പോള്‍ തന്നെ ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ചിലരുടെ പ്രത്യേക താല്പര്യപ്രകാരമായിരുന്നു കരിപ്പൂരില്‍ വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയത്. ഇടക്കിടെയുണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ കരിപ്പൂരിന്റെ പദവികള്‍ക്ക് ഇടിവുണ്ടാക്കുമെന്ന് പറയപ്പെടുന്നത്.
റണ്‍വേയില്‍ വിള്ളലുണ്ടായ സാഹചര്യത്തില്‍ ബുധനാഴ്ച കേന്ദ്ര മന്ത്രി കെ സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ കരിപ്പൂരില്‍ യോഗം വിളിച്ചുചേര്‍ക്കുമെന്നും അറിയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: