കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ ഭാര്യ രശ്മി ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ ബിജുവിന്റെ അമ്മ രാജമ്മാളിന് ബന്ധമുള്ളതിന്റെ തെളിവ് ബോധിപ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കേസിലെ രണ്ടാം പ്രതിയായ രാജമ്മാള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 2006 ല്‍ യുവതി മരിച്ചിട്ട് അന്വേഷണം ഇഴഞ്ഞുനീങ്ങിയതിനെ കോടതി വിമര്‍ശിച്ചു.
സര്‍ക്കാര്‍ ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ത്തു. മരിച്ച രശ്മിക്ക് 26 വയസായിരുന്നു. അവരെ ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ രാജമ്മാളും ഉണ്ടായിരുന്നു. മരുമകള്‍ ശല്യമാണെന്ന് രാജമ്മാള്‍ പറയുന്നതായി കേട്ടുവെന്ന് ജീപ്പ്പ് ഡ്രൈവര്‍ പറഞ്ഞു, സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.
യുവതി മരിക്കുമ്പോള്‍ കുട്ടിക്ക് മൂന്നര വയസായിരുന്നു. ഇക്കഴിഞ്ഞ മെയ് 25 ന് കുട്ടിയുടെ മൊഴിയെടുത്തു. അപ്പൂപ്പനാണ് വളര്‍ത്തുന്നതെന്നും അച്ഛനെ അറിയില്ലെന്നും അമ്മയെ കൊന്നതാണെന്നും കുട്ടി പറഞ്ഞിരുന്നു. ഉച്ചക്കാണ് വഴക്ക് തുടങ്ങിയത്. ആന്റി വീട്ടില്‍ വന്നിരുന്നു. അച്ഛന് അമ്മയെ അടിച്ചു. തലയ്ക്കും അടിയേറ്റിരുന്നു. എന്തോ സാധനം അമ്മയെ കുടിപ്പിച്ചെന്നും മൂക്കില്‍നിന്ന് ചോര വന്നിരുന്നെന്നും കുട്ടിയുടെ മൊഴിയിലുണ്ട്. മൊഴി കേസുമായി ബന്ധപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: