മീനങ്ങാടി: സ്വാശ്രയ കോളേജ് എന്ന പേരില്‍ യാക്കോബായ സഭ മലബാര്‍ ഭദ്രാസനത്തിന് കീഴില്‍ ജാക്കോബിറ്റ് എഡ്യുക്കേഷന്‍ ചാരിറ്റബിള്‍ സൊസൈറ്റി ആരംഭിച്ചിരിക്കുന്ന സെന്റ് മേരീസ് എന്ന പേരിലുള്ള ഡിഗ്രി കോളേജ് പാരലല്‍ കോളേജ് ആണെന്നും സ്വാശ്രയ കോളേജ് എന്ന് പ്രഖ്യാപിച്ചത് ശരിയായിരുന്നില്ലെന്നും യാക്കോബായ സഭ മലബാര്‍ ഭദ്രാസനാധിപന്‍ സക്കറിയാസ് മോര് പോളികാര്‍പ്പസ് മെത്രാപ്പോലീത്ത പത്രസമ്മേളനത്തില്‍ അറിയിച്ചു.
പാരലല്‍ കോളേജ് ആരംഭിച്ച് സ്വാശ്രയ കോളേജ് എന്ന പേരില്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും കബളിപ്പിക്കുന്നതായി പാരലല്‍ കോളേജ് സംസ്ഥാന ഭാരവാഹികളടക്കം പത്രസമ്മേളനത്തില്‍ ആരോപണമുന്നയിച്ചിരുന്നു. തുടര്‍ന്ന് ജന്മഭൂമി ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതേതുടര്‍ന്നാണ് മെത്രാന് ഖേദം പ്രകടിപ്പിച്ചത്.
പുതുതായി ആരംഭിച്ച പാരലല്‍ കോളേജില്‍ ബികോം, ബിഎ ഇംഗ്ലീഷ്, ബിഎ എക്ണോമിക്സ് എന്നീ കോഴ്സുകളാണ് ഉണ്ടായിരിക്കുക. വിദ്യാഭ്യാസ മൂല്യങ്ങള്‍ വില്‍പ്പന ചരക്കായിരിക്കുന്ന ആധുനിക കാലത്ത് കുറഞ്ഞ ചിലവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷം പാരലല്‍ കോളേജ് ആരംഭിക്കുന്നത്. അടുത്ത അദ്ധ്യയന വര്‍ഷം കോളേജ് സ്വാശ്രയ കോളേജായി മാറും. 4900 രൂപയാണ് വിദ്യാര്‍ത്ഥികളോട് ഒരു സെമസ്റ്ററിന് ഫീസായി ഈടാക്കുന്നത്. രാവിലെ മുതല്‍ വൈകുന്നേരം വരെ ക്ലാസ് ഉണ്ടാകുമെന്ന് മാത്രമല്ല, സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ വാങ്ങി നല്‍കുന്നതിന് ശ്രമം നടത്തുകയും ചെയ്യും. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ആദിവാസി വിഭാഗത്തെ വിദ്യാഭ്യാസ മേഖലയില്‍ സജീവമാക്കുക എന്ന ലക്ഷ്യം പൂര്‍ത്തികരിക്കാന്‍ ശ്രമിക്കുമെന്നും മെത്രാന് പത്രസമ്മേളനത്തില്‍ അറിയിച്ചു. മീനങ്ങാടിയല് താമസമാക്കിയ മുന്‍ മലബാര്‍ ഭദ്രാസനാധിപന്‍ യുഹനാന്‍ മോര് പീലത്തിനോസ് മെത്രപോലീത്തയെയും അദ്ദേഹത്തിന്റെ സെക്രട്ടറിയെയും അടുത്തുതന്നെ സഭയുടെ അര്‍ഹതപ്പെട്ട സ്ഥാനങ്ങളില്‍ നിയോഗിക്കാന്‍ പാത്രിയാക്കീസ് മെത്രാപ്പോലീത്ത തീരുമാനമെടുത്തതായും അദ്ദേഹം അറിയിച്ചു.
പത്രസമ്മേളനത്തില്‍ ഫാദര്‍മാരായ ജോഷി വെട്ടിക്കാട്ടില്‍, ബൈജു മനയത്ത്, മിഖായേല്‍ പുല്ല്യാട്ടേല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: