സൃഷ്ടിയുടെ പുറകിലുള്ള ഈശ്വരസങ്കല്‍പ്പത്തിന്റെ പൂര്‍ത്തീകരണമാണ് പൂര്‍ണമായ ദിവ്യത്വ അവസ്ഥ. ആ അവസ്ഥ പ്രാപിച്ചാല്‍ ഈശ്വരമഹിമകളുടെ എല്ലാ വൈഭവങ്ങളേയും സ്വായത്തമാക്കാം. ഈ ബ്രഹ്മാണ്ഡത്തില്‍ എല്ലാ ലോകങ്ങളിലും അവന് സഞ്ചരിക്കാം. എല്ലാ ചലനങ്ങളിലും ദൈവികതയുടെ പരമമായ ആസ്വാദനം അനുഭവിക്കാം. മൃത്യുവിനെ അതിക്രമിച്ച് അമരത്വം നുകര്‍ന്ന് ചിരഞ്ജീവിയായി ജന്മം സഫലീകരിക്കാം. അവന് ഈശ്വരനില്‍ പോയി വിലയം പ്രാപിക്കുകയോ ഈശ്വരനില്‍ നിന്ന് തിരിച്ചുവന്ന് ബ്രഹ്മാണ്ഡം മുഴുവന്‍ ചുറ്റിസഞ്ചരിച്ച് ആനന്ദിക്കുകയോ ചെയ്യാം. മനുഷ്യദേഹം സ്വീകരിക്കണമെങ്കില്‍ അപ്രകാരം ചെയ്യാം. അല്ലെങ്കില്‍ സൂക്ഷ്മലോകങ്ങളില്‍ നിന്നുകൊണ്ട് മനുഷ്യലോകത്തെ സഹായിക്കാം. അത്രയും വലിയ അര്‍ഹത ഓരോ മനുഷ്യാത്മാക്കളിലും ഈശ്വരന് നിക്ഷിപ്തമാക്കിവച്ചിരിക്കുന്നു.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: