‘അ’ മുതല്‍ ‘ക്ഷ’ വരെയുള്ള അക്ഷരങ്ങള്‍ അഭ്യസിക്കാതെ യാതൊരാള്‍ക്കും ഭാഷ എഴുതുവാനോ വായിക്കാനോ കഴിയില്ലല്ലോ. സംസാരിക്കണമെങ്കില്ക്കൂടി ഈ അക്ഷരങ്ങളുടെ ഉച്ചാരണരീതിയും അതുകൊണ്ട് ഉദ്ദേശിക്കുന്ന ലക്ഷ്യവും (അര്‍ത്ഥവും) അറിഞ്ഞിരുന്നേ പറ്റൂ. അതില്ലായ്കയാല് ശബ്ദമുണ്ടാക്കാന്‍ കഴിഞ്ഞാലും മൂഢനായിത്തന്നെ തുടരേണ്ടിവരും. എന്നതുപോലെ പ്രപഞ്ചത്തിനതീതമായി മഹാശക്തിയുടെ പ്രതിനിധീകരണമായ വിഗ്രഹങ്ങളില്‍ ശ്രദ്ധവച്ചുകൊണ്ടു തുടങ്ങിയാലേ പൂര്ണതത്വജ്ഞാനം പിന്നീട് ലഭിക്കൂ എന്നതുകൊണ്ട് വിഗ്രഹാരാധന അത്യാവശ്യമായിരിക്കുന്നു. ഉന്നതന്മാരായ യോഗികള്‍ക്കോ ജ്ഞാനികള്‍ക്കോ നിര്‍ഗുണവും അരൂപവുമായ ബ്രഹ്മത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സാധിക്കുമെങ്കില്‍ സാധാരണക്കാര്‍ക്ക് ബ്രഹ്മജ്ഞാനത്തിലേക്കുള്ള അക്ഷരമാലയാണ് വിഗ്രഹങ്ങള്‍.
ശ്രീമദ് ഹരിസ്വാമികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: