സകല പദാര്‍ത്ഥങ്ങളും ബ്രഹ്മത്തിലാണു സ്ഥിതി ചെയ്യുന്നത്. അപ്പോള്‍ ജീവാത്മാവിനെ ബ്രഹ്മസ്വമാണെന്നു പറയുന്നതില്‍ എന്താണു വിശേഷത? സമസ്തവസ്തുക്കളും ബ്രഹ്മസ്ഥങ്ങള് തന്നെയാണ്. എന്നാല്‍ ജീവന് ഏതു വിധത്തില്‍ ബ്രഹ്മത്തിന്റെ സാധര്‍മ്യവും സാമീപ്യവും ഉണ്ടോ അതേ വിധത്തില്‍ മറ്റൊന്നിനുമില്ല കൂടാതെ ജീവാത്മാവിന് ബ്രഹ്മജ്ഞാനം ഉണ്ടാകുന്നു. മോക്ഷം പ്രാപിക്കുമ്പോള്‍ ജീവാത്മാവിനു ബ്രഹ്മത്തോടുകൂടിസാക്ഷാല് സംബന്ധം ഉണ്ടാവുകയും ചെയ്യുന്നു. അപ്പോള്‍ ജീവന് ബ്രഹ്മത്തിന്റെ തല്സ്ഥ്യോപാധി അല്ലെങ്കില്‍ തത്സഹചരിതോപാധി ഉണ്ട്. ജീവന് ബ്രഹ്മത്തില്‍ സ്ഥിതി ചെയ്യുന്നു അല്ലെങ്കില്‍ ബ്രഹ്മത്തിന്റെ സഹകാരി ആകുന്നു എന്നര്‍ഥം. അതിനാല്‍ ജീവനും ബ്രഹ്മവും ഒന്നല്ല. ഞാനും ഇവനും ഒന്നാണ്. എന്ന് ആരെങ്കിലും പറയുന്നതായാല്‍ അതിനു ഞങ്ങള്‍ക്കു തമ്മില്‍ വിരോധമില്ല എന്നര്ഥമാണ്. അതുപോലെതന്നെ സമാധിയിലിരിക്കുന്ന ജീവാത്മാവ് പരമേശ്വര നിലുള്ള പ്രേമത്തില്‍ നിമഗ്നനായിരിക്കുന്ന സമയത്ത് ഞാനും ബ്രഹ്മവും ഒന്നാണ് അതായത് അവിരോധികളും ഒരേ സ്ഥലത്ത് സ്ഥിതിചെയ്യുന്നവരും ആകുന്നു. എന്നു പറയാം. ഈശ്വരന്റെ ഗുണകര്‍മസ്വഭാവങ്ങളെ അനുസരിച്ച് തന്റെ ഗുണകര്‍മസ്വഭാവങ്ങളെ സംസ്കരിക്കുന്ന ജീവാത്മാവിന് മാത്രമേ സാധര്‍മ്യം നിമിത്തം ബ്രഹ്മത്തോട് ഐക്യമുള്ളതായി പറയുവാന്‍ പാടുളളൂ.
മഹര്‍ഷി ദയാനന്ദസരസ്വതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: