കൊച്ചി: സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് നടിയും നര്‍ത്തകിയുമായ ശാലു മേനോനെതിരെ വീണ്ടും കേസ്. കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനെ ഒളിവില്‍ പോകാന്‍ സഹായിച്ചെന്നാണ് ശാലുവിനെതിരെ ചുമത്തിയിരിക്കുന്ന കേസ്.
പെരുമ്പാവൂര്‍ സ്വദേശി സജാദ് നല്കിയ പരാതിയിന്മേലാണ് ശാലുവിനെതിരെ കേസെടുത്തിരിക്കുന്നത്. പെരുമ്പാവൂര്‍ പോലീസാണ് കേസ് രജിസ്ടര്‍ ചെയ്തത്. സോളാര്‍ തട്ടിപ്പില്‍ അറസ്റ്റിലായ ശാലു ഇപ്പോള്‍ അട്ടക്കുളങ്ങര വനിതാ ജയിലിലാണ്.
നേരത്തെ ബിജുവിനെ ശാലു സഹായിച്ചതായി പോലീസിന് തെളിവ് ലഭിച്ചിരുന്നു. അതിനിടെ സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ്. നായരെ ഈ മാസം 29 വരെ റിമാന്‍ഡ് ചെയ്തു.
2005ല്‍ കോഴഞ്ചേരിയില്‍ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി സരിതയെ റിമാന്‍ഡ് ചെയ്തത്.
അതേസമയം തന്നെ തട്ടിപ്പില്‍ പ്രതികളായ ബിജു രാധാകൃഷ്ണനും സരിത എസ്.നായര്‍ക്കുമൊപ്പം ചേര്‍ന്ന് തിരുവനന്തപുരം സ്വദേശിയായ ബില്‍ഡറില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയ കേസിലെ മൂന്നാം പ്രതിയായ പി.ആര്.ഡി മുന്‍ ഡയറക്ടര്‍ എ.ഫിറോസിനെ അറസ്റ്റു ചെയ്യുന്നത് തടയാന്‍ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: