താന്ത്രികതയുടെ അടിസ്ഥാനമായ ഷഡ്ചക്രാധിഷ്ഠിത നിര്‍മാണരീതിയെ അവലംബിച്ചും പൗരാണിക / വൈദിക / താന്ത്രിക രീതികളെ അവലംബിച്ചും പൂജകളും പ്രതിഷ്ഠകളും ഉള്ള ദേവാലയങ്ങള്‍ ക്ഷേത്രങ്ങളാകുന്നു.
കൂടാതെ സപരിവാരപ്രതിഷ്ഠ (ദേവനും അനുചരന്മാരും, ദിക്പാലകരും സഹിതം) പഞ്ചപ്രാകാരങ്ങള് (ശ്രീകോവില്‍ മുതലായവ) മഹാ ഗോപുരവും, ദേവവാഹനം, ദേവസ്വത്ത് ഇവ അഞ്ചുലക്ഷണങ്ങളും ചേര്‍ന്ന ക്ഷേത്രങ്ങള്‍ ‘മഹാക്ഷേത്ര’ങ്ങള് എന്നും അറിയപ്പെടുന്നു. പ്രായേണ നമ്മുടെ ഈശ്വരസങ്കല്പ്പത്തിന് പൂര്‍ണത നല്‍കുന്നത് മഹാക്ഷേത്രങ്ങളാണ്. കേരളത്തിലെ ശ്രീപത്മനാഭസ്വാമി, ഗുരുവായൂര്‍ തുടങ്ങിയവയും കാശിവിശ്വനാഥ്, പുരിജഗന്നാഥം, കാഞ്ചീകാമാക്ഷി തുടങ്ങിയ മഹാക്ഷേത്രരൂപങ്ങളും കൂടാതെ അനവധി പ്രസിദ്ധ ക്ഷേത്രങ്ങളും ഉണ്ട്.
പീഠം മുതല്‍ മഹാക്ഷേത്രംവരെ ദര്‍ശനഫലവും പുണ്യവും വര്‍ധിച്ചുവരുന്നു. വിഷ്ണു, ശിവന്, ഗണപതി, സൂര്യന്, ദേവി ഈ അഞ്ചുബ്രഹ്മങ്ങള്ക്കാണ് (മുക്തിയും ഭോഗവും നല്കാന് കഴിവുള്ളവര്‍) മഹാക്ഷേത്രങ്ങള്‍ കൂടുതലായുള്ളതെങ്കിലും സുബ്രഹ്മണ്യന്, ശാസ്താവ് ഇവര്‍ക്കും ദക്ഷിണഭാരതത്തില്‍ പ്രാധാന്യത കണ്ടുവരുന്നു.
– ശ്രീമദ് ഹരിസ്വാമികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: