പൂനെ: വികസനത്തിനും വിദ്യാഭ്യാസരംഗത്തെ പുരോഗതിക്കും ചൈനയെ മാതൃകയാക്കണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി. വിദ്യാഭ്യാസരംഗത്ത് ജിഡിപിയുടെ 25 ശതമാനം രാജ്യത്ത് ചെലവഴിക്കും.
പൂനെയിലെ ഫര്ഗ്യൂസന് കോളേജിലെ ചടങ്ങില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ ചൈന ഈ രംഗത്ത് 20 ശതമാനം ചെലവിടുമ്പോള്‍ ഇന്ത്യയില്‍ അത് നാല് ശതമാനം മാത്രമാണെന്നും വികസനം ആവശ്യമാണ്, എന്നാല്‍ പാശ്ചാത്യവത്കരണമല്ല ആവശ്യമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക