മുംബൈ: കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ ഹന്ദി ചലച്ചിത്ര നടന് പ്രാണിന്റെ മൃതദേഹം സംസ്കരിച്ചു. മുംബൈ ദാദറിലെ ശിവാജിപാര്‍ക്ക് വൈദ്യുതി ശ്മശാനത്തിലായിരുന്നു സംസ്കാരം. അമിതാഭ് ബച്ചന്, ശത്രുഘ്നന്‍ സിന്‍ഹ, ഋഷി കപൂര്‍, കരണ്‍ ജോഹര്‍ തുടങ്ങി ബോളിവുഡിലെ പ്രമുഖരടക്കം നിരവധി പേര് സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു. ഇന്നലെ മുംബൈ ലീലാവതി ആശുപത്രിയിലായിരുന്നു അന്ത്യം.
ഈ വര്‍ഷത്തെ ഫാല്‍ക്കെ അവാര്‍ഡു നേടിയ പ്രാണ്‍ നാനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രേംകൃഷ്ണ സികന്ദ് എന്ന പ്രാണ്‍ പാകിസ്ഥാനിലെ ലാഹോറില്‍നിന്ന് ഹിന്ദിസിനിമാ കമ്പം കൊണ്ട് മുംബൈയിലെത്തിലയതാണ്. സ്റ്റില്‍ ഫോട്ടോ ഗ്രാഫറായി തുടങ്ങിയെങ്കിലും ഒരു പഞ്ചാബി സിനിമയിലഭിനയിച്ച് സിനിമയില്‍ സജീവമാകുകയായിരുന്നു. ദേവാനന്ദിനൊപ്പം അഭനയിച്ച സിദ്ദി എന്ന ഹിന്ദി ചിത്രത്തോടെ പ്രാണ്‍ ശ്രദ്ധേയനായി.
ആറു പതിറ്റാണ്ടോളം തുടര്‍ന്ന് വില്ലനായും മുതിര്‍ന്നവരുടെ റോളിലും പ്രാണ്‍ തെളിഞ്ഞു നിന്നു. നായക റോളുകള്‍ വേണ്ടെന്നു ശഠിച്ചയാളെന്ന നിലയിലും പ്രാണ്‍ ശ്രദ്ധേയനായി. ഭാര്യ ശുക്ല ആലുവാലിയ. മൂന്നു മക്കളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: