കറുത്ത വര്‍ഗക്കാരോടുള്ള വെള്ളക്കാരനുള്ള വിവേചനത്തിനെതിരെ കറുത്ത വനിതയായ മാര്‍ത്താ റെനെ ഖൊല്ലെയുടെ ഒറ്റയാള്‍ പോരാട്ടം. യോക്ഷെയറിലെ ഓസറ്റിലുള്ള കഫേ ഉടമയാണ് റെനെ ഖൊല്ലെ. തന്റെ കഫേയുടെ വാതില്ക്കല് വര്ണവെറിയന്മാര്ക്ക് കനത്ത താക്കീത് നല്കുന്ന ബോര്‍ഡ് സ്ഥാപിച്ചാണ് റെനെ തന്റെ പ്രതിഷേധമറിയിച്ചത്. ബോര്‍ഡിലെ വാക്കുകളിങ്ങനെ-
“ശ്രദ്ധിയ്ക്കുക!ഞാനൊരു കറുത്ത വനിതയാണ് എന്ന് എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. ഞാനെപ്പോഴും അങ്ങനെ തന്നെയായിരിക്കുകയും ചെയ്യും. കറുത്തവരെ വെറുക്കുന്നവരാരും ഇങ്ങോട്ട് വരേണ്ടതില്ല.”
കഫേയില്‍ വരുന്ന പലരും കറുത്തവര്ഗ്ഗക്കാരിയെന്ന് കണ്ട് തിരിച്ചുപോകാറുണ്ട്. ഇത് കണ്ട് സഹികെട്ടാണ് താന്‍ ഇത്തരത്തില്‍ പ്രതികരിക്കാന്‍ തയ്യാറായതെന്ന് മാര്‍ത്ത പറഞ്ഞു.
ബോര്‍ഡ് സ്ഥാപിച്ചതില്‍ സമ്മിശ്ര പ്രതികരണമാണുണ്ടായതെന്നും അവര്‍ പറഞ്ഞു. ചിലര്‍ അത്ഭുതത്തോടെ വായിച്ചതിനുശേഷം ചിരിച്ചു തള്ളുകയുമാണ് ചെയ്തത്. എന്നാല്‍ മറ്റു ചിലര്‍ ഇതിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കി. ബോര്‍ഡ് വായിച്ച് ഉടന്‍ തന്നെ തിരിച്ചുപോയവരും മോശമായ ഭാഷയില്‍ പ്രതികരിച്ചവരുമുണ്ടെന്നും അവര്‍ പറഞ്ഞു.
രണ്ടുവര്‍ഷമായി നടത്തുന്ന മാര്‍ത്തയുടെ കഫേയില്‍ ബ്രിട്ടീഷ്, ആഫ്രിക്കന്‍, കരീബിയന്‍ ഭക്ഷണങ്ങളാണ് ലഭ്യമാക്കുന്നത്. എന്നാല്‍ ഈ മുന്നറിയിപ്പ് തന്റെ ബിസിനസിനെ ബാധിച്ചതല്ലാതെ പുരോഗതിയൊന്നും ഉണ്ടായില്ലെന്നും ശരത്ക്കാലമാകുമ്പോഴേക്കും കട പൂട്ടേണ്ടി വരുമെന്നും മാര്‍ത്ത പറഞ്ഞു.
ഓസറ്റിലെ ജനസംഖ്യയില്‍ 98.9 ശതമാനവും വെള്ളക്കാരാണെന്നാണ് 2001 ലെ ജനസംഖ്യാ കണക്ക് കാണിക്കുന്നത്.
സുജ പി.ആര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: