കാസര്‍കോട്: ചൂരി മീപ്പുഗിരിയിലെ യുവാവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നിരപരാധികള്‍ക്കുനേരെ പോലീസ് മുറ. ജെപി കോളനിയിലെയും പരിസരപ്രദേശങ്ങളിലേയും ചെറുപ്പക്കാരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത് അകാരണമായി പീഡിപ്പിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിനുശേഷം ഇതുവരെയായി പതിനഞ്ചോളം പേരെയാണ് ഇത്തരത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഓരോ ദിവസവും ജെപി കോളനിയിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കസ്റ്റഡിയിലെടുക്കുന്നവരെ ദിവസങ്ങളോളം ക്രൂരമര്‍ദ്ദനത്തിന് വിധേയരാക്കി നിരപരാധിയെന്ന് കണ്ട് പിന്നീട് വിട്ടയക്കുകയാണ്. കഴിഞ്ഞ ആറ് ദിവസങ്ങളിലായി അഞ്ച് പേര് പോലീസ് കസ്റ്റഡിയില്‍ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിക്കപ്പെടുന്നുമുണ്ട്. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സൗകര്യം ചെയ്തുവെന്ന് ആരോപിച്ചാണ് ഇവരെ നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത്. ൨൪ മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കണമെന്ന നിയമം ലംഘിച്ച് കടുത്ത മനുഷ്യാവകാശ ലംഘനമാണ് പോലീസ് ഇവര്‍ക്കെതിരെ നടത്തുന്നത്. ഇതിനെതിരെ ഇവരുടെ വീട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. നടപടിയെ ന്യായീകരിക്കാന്‍ പിടികൂടിയവര്‍ നല്കിയ മൊഴിയെന്ന തരത്തില്‍ കഥകളുണ്ടാക്കി മാധ്യമങ്ങള്‍ക്ക് നല്‍കുകയാണ്. ഭരണകക്ഷിയില്‍ നിന്നുമുണ്ടാകുന്ന കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഒരു വിഭാഗത്തെ സംഭവത്തിണ്റ്റെ മറവില്‍ തെരഞ്ഞുപിടിച്ച് അക്രമിക്കുകയാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: