വൈദാന്തികജീവിതം നയിക്കാനുള്ള ശ്രമത്തെ ഐശ്വരജീവിതം എന്ന് പറയുന്നു. അദ്വൈത വേദാന്തത്തില്ക്കൂടി സാധിക്കാനുള്ള ആത്യന്തികമായ നേട്ടം സച്ചിദാനന്ദമാണ്; അതാണ് ഐശ്വര്യജീവിതം. പൂര്‍ണത്വം പ്രാപിക്കാനുള്ള അപൂര്ണന്റെ മാര്‍ഗം പരിശീലനത്തിലൂടെ ഉള്ളതാണ്. ഐശ്വര്യജീവിതത്തില്ക്കൂടി മാത്രമേ ഐശ്വര്യജീവിതത്തെ പ്രാപിക്കാനാവുകയുള്ളൂ. ഓരോ ദിവസവും അന്തര്മുഖവീക്ഷണമോ ആത്മപരിശോധനയോ, നടത്തി നിര്ലോഭമനോഭാവത്തോടെ സ്വകീയജീവിതത്തെ പരീക്ഷണവിധേയമാക്കുന്ന നിത്യാഭ്യാസമാണ് ഈ ഐശ്വരജീവിതത്തിലേക്കുള്ള രാജമാര്‍ഗം.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: