മനുഷ്യമനസ്സ് പരിണാമത്തിന്റെ അവസാനത്തെ കണ്ണിയല്ല. ഇനിയും നമുക്ക് എത്രയോ മുന്നോട്ടുപോകുവാനുണ്ട്. ജഡവസ്തുവില്‍ തുടങ്ങി മനുഷ്യമനസ്സിലേക്കുള്ള ജീവപരിണാമം പ്രകൃതിയുടെ ചലനങ്ങളിലൂടെ സ്വാഭാവികമായി സംഭവിച്ചു. ജീവചേതനയില്‍ മനുഷ്യമനസ്സ് പ്രത്യക്ഷപ്പെട്ടതോടെ ഇനിയുള്ള വളര്‍ച്ചയും പരിണാമവും ഓരോരുത്തരും ബോധപൂര്‍വം സഞ്ചരിച്ച് നേടിയെടുക്കേണ്ടതായി വന്നു.
എന്തുകൊണ്ടെന്ന് ചോദിച്ചാല്‍ ഇനി മനുഷ്യരില്‍ സംഭവിക്കേണ്ടത് ബോധവികസനമാണ്. ഉണര്‍വ്വില്‍ നിന്നാണ് ബോധവികസനം സംഭവിക്കുന്നത്. അതുകൊണ്ടാണ് അറിഞ്ഞ് ആശ്രയിച്ച് മുന്നോട്ടുപോകുന്നവര്‍ക്ക് മാത്രമേ പരിണാമത്തിന്റെ ഉയര്‍ന്ന അവസ്ഥകളിലേക്ക് കടന്നുപോകാന്‍ കഴിയുകയുള്ളൂ എന്ന് പറയുന്നത്.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: