തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷുമായി ഏറെക്കാലത്തെ പരിചയമുണ്ടെന്നും അദ്ദേഹം മുമ്പും തെന്റ വീട്ടിലും സ്ഥാപനത്തിലും വന്നിട്ടുണ്ടെന്നും സോളാര്‍തട്ടിപ്പ് കേസിലെ പ്രതി നടി ശാലുമേനോന്. പൊലീസ് കസ്റ്റഡിയില്‍ പ്രത്യേക പോലീസ് സംഘത്തിെന്റ ചോദ്യം ചെയ്യലിലാണ് ശാലു തന്റെ ഉന്നതരാഷ്ട്രീയ ബന്ധം വ്യക്തമാക്കിയത്. വളരെ കാലമായി കൊടിക്കുന്നില്‍ സുരേഷിനെ അറിയാം. ഗൃഹപ്രവേശത്തിന് മാത്രമല്ല അതിന് മുമ്പും അദ്ദേഹം തെന്റ വീട്ടില്‍ വന്നിട്ടുണ്ട്. തെന്റ നൃത്ത സ്ഥാപനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുള്പ്പെടെയുള്ള സഹായങ്ങള്‍ മന്ത്രിയും എം.പിയുമെന്ന നിലയില്‍ അദ്ദേഹം ലഭ്യമാക്കിയിട്ടുണ്ട്.
കോട്ടയത്തെ നൗഷാദ് എന്ന വ്യക്തി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സെന്‍സര്‍ ബോര്‍ഡ് അംഗമാകാനുള്ള അപേക്ഷ താന്‍ അയച്ചത്. അതിന് ശേഷം ഒരു ചടങ്ങില്‍ വച്ച് കൊടിക്കുന്നില്‍ സുരേഷിനെ കണ്ടപ്പോള്‍ ഇക്കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. അക്കാര്യം താന്‍ നോക്കിക്കൊള്ളാമെന്ന് അദ്ദേഹം ഉറപ്പ് നല്കി. അതിന് ദിവസങ്ങള്‍ക്ക് ശേഷം തന്നെ സെന്‍സര്‍ബോര്‍ഡ് അംഗമാക്കിയുള്ള അറിയിപ്പ് ലഭിച്ചുവെന്നും ശാലു മൊഴി നല്‍കിയിട്ടുണ്ട്.
മറ്റ് രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധത്തെക്കുറിച്ചും ശാലുവിനോട് പ്രത്യേകാന്വേഷണ സംഘം ചോദിച്ചു. നടിയും നര്‍ത്തകിയുമെന്ന നിലക്ക് മിക്ക രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളുമായി തനിക്ക് ബന്ധമുണ്ട്. മധ്യകേരളത്തില്‍ നൃത്ത സ്ഥാപനങ്ങള്‍ താന്‍ നടത്തുന്നുമുണ്ട്്. അതിന് പുറമെ തെന്റ കുടുംബം കലാരംഗത്ത് ഏറെ പേരുകേട്ടതാണെന്നും അവര്‍ പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മനെ അറിയാമോയെന്ന ചോദ്യത്തിന് തനിക്കറിയില്ലെന്നും കണ്ടിട്ട് പോലുമില്ലെന്നുമാണ് ശാലുമേനോന് മൊഴി നല്‍കിയതെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: