വാസ്തവത്തില്‍ ക്ഷേത്രരൂപമായ ഈശ്വരാലയം, രൂപത്തിലും ഭാവത്തിലും അര്‍ത്ഥത്തിലും മനുഷ്യശരീരം തന്നെയാകുന്നു. ഇതിനുള്ളിലെ വിഗ്രഹം ജഡമല്ല, മറിച്ച് ചേതനം തന്നെയാകുന്നു. നിശബ്ദധ്യാനത്തില്‍ ലയിച്ച പൂര്‍ണജ്ഞാനിയും ചൈതന്യ പൂര്‍ണനുമായ ഒരു യോഗിയുടെസ്വരൂപമാണ് ഈശ്വരബിംബത്തിന്. അത്, തല്‍ക്കാലത്തില്‍ ഈശ്വരന് നാം തന്നെ നല്‍കിയ ഭാവത്തില്‍ നമ്മോട് ദിവ്യമായി പ്രതികരിക്കുകയും ചെയ്യും. ക്ഷേത്രത്തിന്റെ രൂപകല്‍പ്പന, ക്ഷേത്രപ്രദക്ഷിണ നമസ്കാരങ്ങള്‍, പ്രസാദനിര്‍മാല്യം, വഴിപാടുഗ്രഹണം, പൂജാദര്‍ശനം, ഭക്തി ഇവയെല്ലാം സാധാരണമനുഷ്യന് മന:ശാന്തിയും ഏകാഗ്രതയും ആത്മസാന്നിധ്യവും വിശ്വാസവും കാര്യലാഭവും നല്‍കുന്നു എന്നത് നിസ്തര്‍ക്കമാണ്.
– ബ്രഹ്മശ്രീ ഹരിസ്വാമികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: