തിരുവനന്തപുരം: സരിതയേയും ശ്രീധരന് നായരെയും ഒരുമിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് കണ്ടെന്ന് ആര് സെല്‍വരാജ് എംഎല്‍എയുടെ വെളിപ്പെടുത്തല്‍.
മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപം ശ്രീധരന്‍നായര്‍ക്കൊപ്പം സരിതയെയും മറ്റ് രണ്ട് സ്ത്രീകളെയുമാണ് താന്‍ കണ്ടതെന്നും ശെല്‍വരാജ് പറഞ്ഞു. എന്നാല്‍ ഈ തീയതി താന്‍ വ്യക്തമായി ഓര്‍മ്മിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഡെക്കാന്‍ ക്രോണിക്കിളിന്റെ വെബ്പോര്‍ട്ടലാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. നെയ്യാറ്റിന്‍കരയിലെ തിരുപുരത്തുള്ള ഒരു പാലംപണിയുടെ ചര്‍ച്ചയ്ക്കായാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്.
വൈകിട്ട് ഏഴുമണിയോടെ നടന്ന കൂടിക്കാഴ്ചയക്ക് ശേഷം താന്‍ മുഖ്യമന്ത്രിയുടെ ക്യാബിനില്‍നിന്ന് പുറത്തേക്ക് വന്നപ്പോള്‍ സരിതയും മറ്റ് രണ്ട് സ്ത്രീകളും ശ്രീധരന് നായരും പുറത്ത് കാത്ത് നില്ക്കുന്നുണ്ടായിരുന്നു.
ഇതിനിടിയില്‍ സരിത തന്നെ കണ്ടപ്പോള്‍ പരിചയം നടിച്ചെന്നും ശെല്‍വരാജ് പറഞ്ഞു. 2012 ജൂലൈ ഒമ്പതിന് സരിതക്കൊപ്പം മുഖ്യമന്ത്രി കാണുമ്പോള്‍ അവിടെ ശെല്‍വരാജ് എംഎല്‍എയും ഉണ്ടായിരുന്നെന്ന് ശ്രീധരന് നായര്‍ നേരത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ ശ്രീധരന് നായര്‍ വന്നത് ക്വാറി ഉടമകള്ക്കൊപ്പമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ആ സമയത്ത് സരിത ഒപ്പമുണ്ടായിരുന്നില്ലെന്നും ഓഫീസില്‍ ഒരുപാട് ആളുകള്‍ ഉണ്ടായിരുന്നതുകൊണ്ട് കണ്ടതായി ഓര്‍ക്കുന്നില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: